English & Malayalam Bible
Psalms 32
സങ്കീർത്തനങ്ങൾ 32
- 1
English: Blessed is he whose transgression is forgiven, whose sin is covered.
Malayalam: ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
- 2
English: Blessed is the man unto whom the LORD imputes not iniquity, and in whose spirit there is no guile.
Malayalam: യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
- 3
English: When I kept silence, my bones waxed old through my roaring all the day long.
Malayalam: ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
- 4
English: For day and night your hand was heavy upon me: my moisture is turned into the drought of summer. Selah.
Malayalam: രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
- 5
English: I acknowledge my sin unto you, and mine iniquity have I not hid. I said, I will confess my transgressions unto the LORD; and you forgave the iniquity of my sin. Selah.
Malayalam: ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
- 6
English: For this shall every one that is godly pray unto you in a time when you may be found: surely in the floods of great waters they shall not come nigh unto him.
Malayalam: ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
- 7
English: You are my hiding place; you shall preserve me from trouble; you shall compass me about with songs of deliverance. Selah.
Malayalam: നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
- 8
English: I will instruct you and teach you in the way which you shall go: I will guide you with mine eye.
Malayalam: ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
- 9
English: Be all of you not as the horse, or as the mule, which have no understanding: whose mouth must be held in with bit and bridle, lest they come near unto you.
Malayalam: നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
- 10
English: Many sorrows shall be to the wicked: but he that trusts in the LORD, mercy shall compass him about.
Malayalam: ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
- 11
English: Be glad in the LORD, and rejoice, all of you righteous: and shout for joy, all you that are upright in heart.
Malayalam: നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.