English & Malayalam Bible
Psalms 29
സങ്കീർത്തനങ്ങൾ 29
- 1
English: Give unto the LORD, O all of you mighty, give unto the LORD glory and strength.
Malayalam: ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
- 2
English: Give unto the LORD the glory due unto his name; worship the LORD in the beauty of holiness.
Malayalam: യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
- 3
English: The voice of the LORD is upon the waters: the God of glory thunders: the LORD is upon many waters.
Malayalam: യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
- 4
English: The voice of the LORD is powerful; the voice of the LORD is full of majesty.
Malayalam: യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
- 5
English: The voice of the LORD breaks the cedars; yea, the LORD breaks the cedars of Lebanon.
Malayalam: യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
- 6
English: He makes them also to skip like a calf; Lebanon and Sirion like a young unicorn .
Malayalam: അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിർയ്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
- 7
English: The voice of the LORD divides the flames of fire.
Malayalam: യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
- 8
English: The voice of the LORD shakes the wilderness; the LORD shakes the wilderness of Kadesh.
Malayalam: യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
- 9
English: The voice of the LORD makes the hinds to calve, and discovers the forests: and in his temple does every one speak of his glory.
Malayalam: യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
- 10
English: The LORD sits upon the flood; yea, the LORD sits King for ever.
Malayalam: യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
- 11
English: The LORD will give strength unto his people; the LORD will bless his people with peace.
Malayalam: യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.