English & Malayalam Bible

Psalms 21

സങ്കീർത്തനങ്ങൾ 21

  1. 1

    English: The king shall joy in your strength, O LORD; and in your salvation how greatly shall he rejoice!

    Malayalam: യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

    Big screen
  2. 2

    English: You have given him his heart's desire, and have not withheld the request of his lips. Selah.

    Malayalam: അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

    Big screen
  3. 3

    English: For you prevent him with the blessings of goodness: you set a crown of pure gold on his head.

    Malayalam: നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.

    Big screen
  4. 4

    English: He asked life of you, and you gave it him, even length of days for ever and ever.

    Malayalam: അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.

    Big screen
  5. 5

    English: His glory is great in your salvation: honour and majesty have you laid upon him.

    Malayalam: നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.

    Big screen
  6. 6

    English: For you have made him most blessed for ever: you have made him exceeding glad with your countenance.

    Malayalam: നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.

    Big screen
  7. 7

    English: For the king trusts in the LORD, and through the mercy of the most High he shall not be moved.

    Malayalam: രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.

    Big screen
  8. 8

    English: Yours hand shall find out all yours enemies: your right hand shall find out those that hate you.

    Malayalam: നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.

    Big screen
  9. 9

    English: You shall make them as a fiery oven in the time of yours anger: the LORD shall swallow them up in his wrath, and the fire shall devour them.

    Malayalam: നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.

    Big screen
  10. 10

    English: Their fruit shall you destroy from the earth, and their seed from among the children of men.

    Malayalam: നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

    Big screen
  11. 11

    English: For they intended evil against you: they imagined a mischievous device, which they are not able to perform.

    Malayalam: അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

    Big screen
  12. 12

    English: Therefore shall you make them turn their back, when you shall make ready yours arrows upon your strings against the face of them.

    Malayalam: നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

    Big screen
  13. 13

    English: Be you exalted, LORD, in yours own strength: so will we sing and praise your power.

    Malayalam: യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.

    Big screen