English & Malayalam Bible

Psalms 15

സങ്കീർത്തനങ്ങൾ 15

  1. 1

    English: Lord, who shall abide in your tabernacle? who shall dwell in your holy hill?

    Malayalam: യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?

    Big screen
  2. 2

    English: He that walks uprightly, and works righteousness, and speaks the truth in his heart.

    Malayalam: നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

    Big screen
  3. 3

    English: He that backbites not with his tongue, nor does evil to his neighbour, nor takes up a reproach against his neighbour.

    Malayalam: നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

    Big screen
  4. 4

    English: In whose eyes a vile person is contemned; but he honors them that fear the LORD. He that swears to his own hurt, and changes not.

    Malayalam: വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;

    Big screen
  5. 5

    English: He that puts not out his money to interest, nor takes reward against the innocent. He that does these things shall never be moved.

    Malayalam: തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.

    Big screen