English & Malayalam Bible
Psalms 146
സങ്കീർത്തനങ്ങൾ 146
- 1
English: Praise all of you the LORD. Praise the LORD, O my soul.
Malayalam: യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
- 2
English: While I live will I praise the LORD: I will sing praises unto my God while I have any being.
Malayalam: ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
- 3
English: Put not your trust in princes, nor in the son of man, in whom there is no help.
Malayalam: നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
- 4
English: His breath goes forth, he returns to his earth; in that very day his thoughts perish.
Malayalam: അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
- 5
English: Happy is he that has the God of Jacob for his help, whose hope is in the LORD his God:
Malayalam: യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
- 6
English: Which made heaven, and earth, the sea, and all that therein is: which keeps truth for ever:
Malayalam: അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
- 7
English: Which executes judgment for the oppressed: which gives food to the hungry. The LORD looses the prisoners:
Malayalam: പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
- 8
English: The LORD opens the eyes of the blind: the LORD raises them that are bowed down: the LORD loves the righteous:
Malayalam: യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
- 9
English: The LORD perserves the strangers; he relieves the fatherless and widow: but the way of the wicked he turns upside down.
Malayalam: യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
- 10
English: The LORD shall reign for ever, even your God, O Zion, unto all generations. Praise all of you the LORD.
Malayalam: യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.