English & Malayalam Bible
Psalms 130
സങ്കീർത്തനങ്ങൾ 130
- 1
English: Out of the depths have I cried unto you, O LORD.
Malayalam: യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
- 2
English: Lord, hear my voice: let yours ears be attentive to the voice of my supplications.
Malayalam: കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
- 3
English: If you, LORD, should mark iniquities, O Lord, who shall stand?
Malayalam: യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
- 4
English: But there is forgiveness with you, that you may be feared.
Malayalam: എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
- 5
English: I wait for the LORD, my soul does wait, and in his word do I hope.
Malayalam: ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
- 6
English: My soul waits for the Lord more than they that watch for the morning: I say, more than they that watch for the morning.
Malayalam: ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
- 7
English: Let Israel hope in the LORD: for with the LORD there is mercy, and with him is abundant redemption.
Malayalam: യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
- 8
English: And he shall redeem Israel from all his iniquities.
Malayalam: അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.