English & Malayalam Bible

Psalms 111

സങ്കീർത്തനങ്ങൾ 111

Verse numbering differs between these translations in this chapter. The translations are shown separately to avoid implying incorrect verse-to-verse equivalence.

English

  1. 1Praise all of you the LORD. I will praise the LORD with my whole heart, in the assembly of the upright, and in the congregation.
  2. 2The works of the LORD are great, sought out of all them that have pleasure therein.
  3. 3His work is honourable and glorious: and his righteousness endures for ever.
  4. 4He has made his wonderful works to be remembered: the LORD is gracious and full of compassion.
  5. 5He has given food unto them that fear him: he will ever be mindful of his covenant.
  6. 6He has showed his people the power of his works, that he may give them the heritage of the heathen.
  7. 7The works of his hands are verity and judgment; all his commandments are sure.
  8. 8They stand fast for ever and ever, and are done in truth and uprightness.
  9. 9He sent redemption unto his people: he has commanded his covenant for ever: holy and reverend is his name.
  10. 10The fear of the LORD is the beginning of wisdom: a good understanding have all they that do his commandments: his praise endures for ever.

മലയാളം

  1. 1യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ