English & Malayalam Bible

Numbers 33

സംഖ്യാപുസ്തകം 33

  1. 1

    English: These are the journeys of the children of Israel, which went forth out of the land of Egypt with their armies under the hand of Moses and Aaron.

    Malayalam: മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു:

    Big screen
  2. 2

    English: And Moses wrote their activities out according to their journeys by the commandment of the LORD: and these are their journeys according to their activities out.

    Malayalam: മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു:

    Big screen
  3. 3

    English: And they departed from Rameses in the first month, on the fifteenth day of the first month; on the next day after the passover the children of Israel went out with an high hand in the sight of all the Egyptians.

    Malayalam: ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

    Big screen
  4. 4

    English: For the Egyptians buried all their firstborn, which the LORD had smitten among them: upon their gods also the LORD executed judgments.

    Malayalam: മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.

    Big screen
  5. 5

    English: And the children of Israel removed from Rameses, and pitched in Succoth.

    Malayalam: യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.

    Big screen
  6. 6

    English: And they departed from Succoth, and pitched in Etham, which is in the edge of the wilderness.

    Malayalam: സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.

    Big screen
  7. 7

    English: And they removed from Etham, and turned again unto Pihahiroth, which is before Baalzephon: and they pitched before Migdol.

    Malayalam: ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.

    Big screen
  8. 8

    English: And they departed from before Pihahiroth, and passed through the midst of the sea into the wilderness, and went three days' journey in the wilderness of Etham, and pitched in Marah.

    Malayalam: പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.

    Big screen
  9. 9

    English: And they removed from Marah, and came unto Elim: and in Elim were twelve fountains of water, and threescore and ten palm trees; and they pitched there.

    Malayalam: മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവർ അവിടെ പാളയമിറങ്ങി.

    Big screen
  10. 10

    English: And they removed from Elim, and encamped by the Red sea.

    Malayalam: ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.

    Big screen
  11. 11

    English: And they removed from the Red sea, and encamped in the wilderness of Sin.

    Malayalam: ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.

    Big screen
  12. 12

    English: And they took their journey out of the wilderness of Sin, and encamped in Dophkah.

    Malayalam: സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കുയിൽ പാളയമിറങ്ങി.

    Big screen
  13. 13

    English: And they departed from Dophkah, and encamped in Alush.

    Malayalam: ദൊഫ്ക്കുയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.

    Big screen
  14. 14

    English: And they removed from Alush, and encamped at Rephidim, where was no water for the people to drink.

    Malayalam: ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.

    Big screen
  15. 15

    English: And they departed from Rephidim, and pitched in the wilderness of Sinai.

    Malayalam: രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.

    Big screen
  16. 16

    English: And they removed from the desert of Sinai, and pitched at Kibrothhattaavah.

    Malayalam: സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.

    Big screen
  17. 17

    English: And they departed from Kibrothhattaavah, and encamped at Hazeroth.

    Malayalam: കിബ്രോത്ത്-ഹത്താവയിൽ നിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.

    Big screen
  18. 18

    English: And they departed from Hazeroth, and pitched in Rithmah.

    Malayalam: ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.

    Big screen
  19. 19

    English: And they departed from Rithmah, and pitched at Rimmonparez.

    Malayalam: രിത്തമയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.

    Big screen
  20. 20

    English: And they departed from Rimmonparez, and pitched in Libnah.

    Malayalam: രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.

    Big screen
  21. 21

    English: And they removed from Libnah, and pitched at Rissah.

    Malayalam: ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.

    Big screen
  22. 22

    English: And they journeyed from Rissah, and pitched in Kehelathah.

    Malayalam: രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.

    Big screen
  23. 23

    English: And they went from Kehelathah, and pitched in mount Shapher.

    Malayalam: കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.

    Big screen
  24. 24

    English: And they removed from mount Shapher, and encamped in Haradah.

    Malayalam: ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.

    Big screen
  25. 25

    English: And they removed from Haradah, and pitched in Makheloth.

    Malayalam: ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി.

    Big screen
  26. 26

    English: And they removed from Makheloth, and encamped at Tahath.

    Malayalam: മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.

    Big screen
  27. 27

    English: And they departed from Tahath, and pitched at Tarah.

    Malayalam: തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.

    Big screen
  28. 28

    English: And they removed from Tarah, and pitched in Mithcah.

    Malayalam: താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കുയിൽ പാളയമിറങ്ങി.

    Big screen
  29. 29

    English: And they went from Mithcah, and pitched in Hashmonah.

    Malayalam: മിത്ത്ക്കുയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.

    Big screen
  30. 30

    English: And they departed from Hashmonah, and encamped at Moseroth.

    Malayalam: ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.

    Big screen
  31. 31

    English: And they departed from Moseroth, and pitched in Benejaakan.

    Malayalam: മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.

    Big screen
  32. 32

    English: And they removed from Benejaakan, and encamped at Horhagidgad.

    Malayalam: ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.

    Big screen
  33. 33

    English: And they went from Horhagidgad, and pitched in Jotbathah.

    Malayalam: ഹോർ-ഹഗ്ഗിദ്ഗാദിൽ നിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.

    Big screen
  34. 34

    English: And they removed from Jotbathah, and encamped at Ebronah.

    Malayalam: യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.

    Big screen
  35. 35

    English: And they departed from Ebronah, and encamped at Eziongaber.

    Malayalam: അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.

    Big screen
  36. 36

    English: And they removed from Eziongaber, and pitched in the wilderness of Zin, which is Kadesh.

    Malayalam: എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.

    Big screen
  37. 37

    English: And they removed from Kadesh, and pitched in mount Hor, in the edge of the land of Edom.

    Malayalam: അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.

    Big screen
  38. 38

    English: And Aaron the priest went up into mount Hor at the commandment of the LORD, and died there, in the fortieth year after the children of Israel were come out of the land of Egypt, in the first day of the fifth month.

    Malayalam: പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർ പർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.

    Big screen
  39. 39

    English: And Aaron was an hundred and twenty and three years old when he died in mount Hor.

    Malayalam: അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.

    Big screen
  40. 40

    English: And king Arad the Canaanite, which dwelt in the south in the land of Canaan, heard of the coming of the children of Israel.

    Malayalam: എന്നാൽ കനാൻ ദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.

    Big screen
  41. 41

    English: And they departed from mount Hor, and pitched in Zalmonah.

    Malayalam: ഹോർ പർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.

    Big screen
  42. 42

    English: And they departed from Zalmonah, and pitched in Punon.

    Malayalam: സല്മോനയിൽ നിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.

    Big screen
  43. 43

    English: And they departed from Punon, and pitched in Oboth.

    Malayalam: പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.

    Big screen
  44. 44

    English: And they departed from Oboth, and pitched in Ijeabarim, in the border of Moab.

    Malayalam: ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.

    Big screen
  45. 45

    English: And they departed from Iim, and pitched in Dibongad.

    Malayalam: ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻ ഗാദിൽ പാളയമിറങ്ങി.

    Big screen
  46. 46

    English: And they removed from Dibongad, and encamped in Almondiblathaim.

    Malayalam: ദീബോൻ ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.

    Big screen
  47. 47

    English: And they removed from Almondiblathaim, and pitched in the mountains of Abarim, before Nebo.

    Malayalam: അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപർവ്വതത്തിങ്കൽ പാളയമിറങ്ങി.

    Big screen
  48. 48

    English: And they departed from the mountains of Abarim, and pitched in the plains of Moab by Jordan near Jericho.

    Malayalam: അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

    Big screen
  49. 49

    English: And they pitched by Jordan, from Bethjesimoth even unto Abelshittim in the plains of Moab.

    Malayalam: യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

    Big screen
  50. 50

    English: And the LORD spoke unto Moses in the plains of Moab by Jordan near Jericho, saying,

    Malayalam: യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:

    Big screen
  51. 51

    English: Speak unto the children of Israel, and say unto them, When all of you are passed over Jordan into the land of Canaan;

    Malayalam: നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻ ദേശത്തേക്കു കടന്നശേഷം

    Big screen
  52. 52

    English: Then all of you shall drive out all the inhabitants of the land from before you, and destroy all their pictures, and destroy all their molten images, and quite pluck down all their high places:

    Malayalam: ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.

    Big screen
  53. 53

    English: And all of you shall dispossess the inhabitants of the land, and dwell therein: for I have given you the land to possess it.

    Malayalam: നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.

    Big screen
  54. 54

    English: And all of you shall divide the land by lot for an inheritance among your families: and to the more all of you shall give the more inheritance, and to the fewer all of you shall give the less inheritance: every man's inheritance shall be in the place where his lot falls; according to the tribes of your fathers all of you shall inherit.

    Malayalam: നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവർക്കു ഏറെയും കുറെയുള്ളവക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം.

    Big screen
  55. 55

    English: But if all of you will not drive out the inhabitants of the land from before you; then it shall come to pass, that those which all of you let remain of them shall be pricks in your eyes, and thorns in your sides, and shall vex you in the land wherein all of you dwell.

    Malayalam: എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.

    Big screen
  56. 56

    English: Moreover it shall come to pass, that I shall do unto you, as I thought to do unto them.

    Malayalam: അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

    Big screen