English & Malayalam Bible

Numbers 10

സംഖ്യാപുസ്തകം 10

  1. 1

    English: And the LORD spoke unto Moses, saying,

    Malayalam: യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

    Big screen
  2. 2

    English: Make you two trumpets of silver; of a whole piece shall you make them: that you may use them for the calling of the assembly, and for the journeying of the camps.

    Malayalam: വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.

    Big screen
  3. 3

    English: And when they shall blow with them, all the assembly shall assemble themselves to you at the door of the tabernacle of the congregation.

    Malayalam: അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം.

    Big screen
  4. 4

    English: And if they blow but with one trumpet, then the princes, which are heads of the thousands of Israel, shall gather themselves unto you.

    Malayalam: ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം.

    Big screen
  5. 5

    English: When all of you blow an alarm, then the camps that lie on the east parts shall go forward.

    Malayalam: ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം.

    Big screen
  6. 6

    English: When all of you blow an alarm the second time, then the camps that lie on the south side shall take their journey: they shall blow an alarm for their journeys.

    Malayalam: രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകൾക്കായി ഗംഭീരധ്വനി ഊതേണം:

    Big screen
  7. 7

    English: But when the congregation is to be gathered together, all of you shall blow, but all of you shall not sound an alarm.

    Malayalam: സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോൾ ഗംഭീരധ്വനി ഊതരുതു.

    Big screen
  8. 8

    English: And the sons of Aaron, the priests, shall blow with the trumpets; and they shall be to you for an ordinance for ever throughout your generations.

    Malayalam: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

    Big screen
  9. 9

    English: And if all of you go to war in your land against the enemy that oppresses you, then all of you shall blow an alarm with the trumpets; and all of you shall be remembered before the LORD your God, and all of you shall be saved from your enemies.

    Malayalam: നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന്നു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും.

    Big screen
  10. 10

    English: Also in the day of your gladness, and in your solemn days, and in the beginnings of your months, all of you shall blow with the trumpets over your burnt offerings, and over the sacrifices of your peace offerings; that they may be to you for a memorial before your God: I am the LORD your God.

    Malayalam: നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

    Big screen
  11. 11

    English: And it came to pass on the twentieth day of the second month, in the second year, that the cloud was taken up from off the tabernacle of the testimony.

    Malayalam: അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി.

    Big screen
  12. 12

    English: And the children of Israel took their journeys out of the wilderness of Sinai; and the cloud rested in the wilderness of Paran.

    Malayalam: അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻ മരുഭൂമിയിൽ വന്നുനിന്നു.

    Big screen
  13. 13

    English: And they first took their journey according to the commandment of the LORD by the hand of Moses.

    Malayalam: യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.

    Big screen
  14. 14

    English: In the first place went the standard of the camp of the children of Judah according to their armies: and over his host was Nahshon the son of Amminadab.

    Malayalam: യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.

    Big screen
  15. 15

    English: And over the host of the tribe of the children of Issachar was Nethaneel the son of Zuar.

    Malayalam: യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.

    Big screen
  16. 16

    English: And over the host of the tribe of the children of Zebulun was Eliab the son of Helon.

    Malayalam: സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.

    Big screen
  17. 17

    English: And the tabernacle was taken down; and the sons of Gershon and the sons of Merari set forward, bearing the tabernacle.

    Malayalam: അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാർയ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

    Big screen
  18. 18

    English: And the standard of the camp of Reuben set forward according to their armies: and over his host was Elizur the son of Shedeur.

    Malayalam: പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.

    Big screen
  19. 19

    English: And over the host of the tribe of the children of Simeon was Shelumiel the son of Zurishaddai.

    Malayalam: ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ.

    Big screen
  20. 20

    English: And over the host of the tribe of the children of Gad was Eliasaph the son of Deuel.

    Malayalam: ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.

    Big screen
  21. 21

    English: And the Kohathites set forward, bearing the sanctuary: and the other did set up the tabernacle against they came.

    Malayalam: അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിർത്തുകഴിയും.

    Big screen
  22. 22

    English: And the standard of the camp of the children of Ephraim set forward according to their armies: and over his host was Elishama the son of Ammihud.

    Malayalam: പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.

    Big screen
  23. 23

    English: And over the host of the tribe of the children of Manasseh was Gamaliel the son of Pedahzur.

    Malayalam: മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.

    Big screen
  24. 24

    English: And over the host of the tribe of the children of Benjamin was Abidan the son of Gideoni.

    Malayalam: ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.

    Big screen
  25. 25

    English: And the standard of the camp of the children of Dan set forward, which was the rear guard of all the camps throughout their hosts: and over his host was Ahiezer the son of Ammishaddai.

    Malayalam: പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.

    Big screen
  26. 26

    English: And over the host of the tribe of the children of Asher was Pagiel the son of Ocran.

    Malayalam: ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.

    Big screen
  27. 27

    English: And over the host of the tribe of the children of Naphtali was Ahira the son of Enan.

    Malayalam: നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.

    Big screen
  28. 28

    English: Thus were the journeys of the children of Israel according to their armies, when they set forward.

    Malayalam: യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

    Big screen
  29. 29

    English: And Moses said unto Hobab, the son of Raguel the Midianite, Moses' father in law, We are journeying unto the place of which the LORD said, I will give it you: come you with us, and we will do you good: for the LORD has spoken good concerning Israel.

    Malayalam: പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.

    Big screen
  30. 30

    English: And he said unto him, I will not go; but I will depart to mine own land, and to my kindred.

    Malayalam: അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു.

    Big screen
  31. 31

    English: And he said, Leave us not, I pray you; forasmuch as you know how we are to camp in the wilderness, and you may be to us instead of eyes.

    Malayalam: അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും.

    Big screen
  32. 32

    English: And it shall be, if you go with us, yea, it shall be, that what goodness the LORD shall do unto us, the same will we do unto you.

    Malayalam: ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു.

    Big screen
  33. 33

    English: And they departed from the mount of the LORD three days' journey: and the ark of the covenant of the LORD went before them in the three days' journey, to search out a resting place for them.

    Malayalam: അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

    Big screen
  34. 34

    English: And the cloud of the LORD was upon them by day, when they went out of the camp.

    Malayalam: പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽ സമയം അവർക്കു മീതെ ഉണ്ടായിരുന്നു.

    Big screen
  35. 35

    English: And it came to pass, when the ark set forward, that Moses said, Rise up, LORD, and let yours enemies be scattered; and let them that hate you flee before you.

    Malayalam: പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

    Big screen
  36. 36

    English: And when it rested, he said, Return, O LORD, unto the many thousands of Israel.

    Malayalam: അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.

    Big screen