English & Malayalam Bible

Matthew 17

മത്തായി 17

  1. 1

    English: And after six days Jesus takes Peter, James, and John his brother, and brings them up into an high mountain apart,

    Malayalam: ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,.

    Big screen
  2. 2

    English: And was transfigured before them: and his face did shine as the sun, and his raiment was white as the light.

    Malayalam: അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

    Big screen
  3. 3

    English: And, behold, there appeared unto them Moses and Elijah talking with him.

    Malayalam: മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.

    Big screen
  4. 4

    English: Then answered Peter, and said unto Jesus, Lord, it is good for us to be here: if you will, let us make here three tabernacles; one for you, and one for Moses, and one for Elijah.

    Malayalam: അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

    Big screen
  5. 5

    English: While he yet spoke, behold, a bright cloud overshadowed them: and behold a voice out of the cloud, which said, This is my beloved Son, in whom I am well pleased; hear all of you him.

    Malayalam: അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.

    Big screen
  6. 6

    English: And when the disciples heard it, they fell on their face, and were sore afraid.

    Malayalam: ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

    Big screen
  7. 7

    English: And Jesus came and touched them, and said, Arise, and be not afraid.

    Malayalam: യേശു അടുത്തു ചെന്നു അവരെ തൊട്ടു: “എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

    Big screen
  8. 8

    English: And when they had lifted up their eyes, they saw no man, save Jesus only.

    Malayalam: അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.

    Big screen
  9. 9

    English: And as they came down from the mountain, Jesus charged them, saying, Tell the vision to no man, until the Son of man be risen again from the dead.

    Malayalam: അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു” എന്നു കല്പിച്ചു.

    Big screen
  10. 10

    English: And his disciples asked him, saying, Why then say the scribes that Elijah must first come?

    Malayalam: ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.

    Big screen
  11. 11

    English: And Jesus answered and said unto them, Elijah truly shall first come, and restore all things.

    Malayalam: അതിന്നു അവൻ: “ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.

    Big screen
  12. 12

    English: But I say unto you, That Elijah has come already, and they knew him not, but have done unto him whatsoever they listed. Likewise shall also the Son of man suffer of them.

    Malayalam: എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു.

    Big screen
  13. 13

    English: Then the disciples understood that he spoke unto them of John the Baptist.

    Malayalam: അവൻ യോഹന്നാൻ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.

    Big screen
  14. 14

    English: And when they were come to the multitude, there came to him a certain man, kneeling down to him, and saying,

    Malayalam: അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:

    Big screen
  15. 15

    English: Lord, have mercy on my son: for he is lunatic, and sore vexed: for frequently he falls into the fire, and often into the water.

    Malayalam: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.

    Big screen
  16. 16

    English: And I brought him to your disciples, and they could not cure him.

    Malayalam: ഞാൻ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.

    Big screen
  17. 17

    English: Then Jesus answered and said, O faithless and perverse generation, how long shall I be with you? how long shall I suffer you? bring him here to me.

    Malayalam: അതിന്നു യേശു: “അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ ” എന്നു ഉത്തരം പറഞഞു.

    Big screen
  18. 18

    English: And Jesus rebuked the devil; and he departed out of him: and the child was cured from that very hour.

    Malayalam: യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൌഖ്യംവന്നു.

    Big screen
  19. 19

    English: Then came the disciples to Jesus apart, and said, Why could not we cast him out?

    Malayalam: പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.

    Big screen
  20. 20

    English: And Jesus said unto them, Because of your unbelief: for verily I say unto you, If all of you have faith as a grain of mustard seed, all of you shall say unto this mountain, Remove behind to yonder place; and it shall remove; and nothing shall be impossible unto you.

    Malayalam: അവൻ അവരോടു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;

    Big screen
  21. 21

    English: Nevertheless this kind goes not out but by prayer and fasting.

    Malayalam: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

    Big screen
  22. 22

    English: And while they abode in Galilee, Jesus said unto them, The Son of man shall be betrayed into the hands of men:

    Malayalam: അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.

    Big screen
  23. 23

    English: And they shall kill him, and the third day he shall be raised again. And they were exceeding sorry.

    Malayalam: അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.

    Big screen
  24. 24

    English: And when they were come to Capernaum, they that received tribute money came to Peter, and said, Does not your master pay tribute?

    Malayalam: അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.

    Big screen
  25. 25

    English: He says, Yes. And when he was come into the house, Jesus prevented him, saying, What think you, Simon? of whom do the kings of the earth take custom or tribute? of their own children, or of strangers?

    Malayalam: അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: “ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.

    Big screen
  26. 26

    English: Peter says unto him, Of strangers. Jesus says unto him, Then are the children free.

    Malayalam: യേശു അവനോടു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.

    Big screen
  27. 27

    English: Notwithstanding, lest we should offend them, go you to the sea, and cast an hook, and take up the fish that first comes up; and when you have opened his mouth, you shall find a piece of money: that take, and give unto them for me and you.

    Malayalam: എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു.

    Big screen