English & Malayalam Bible

Mark 3

മർക്കോസ് 3

  1. 1

    English: And he entered again into the synagogue; and there was a man there which had a withered hand.

    Malayalam: അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ടകയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

    Big screen
  2. 2

    English: And they watched him, whether he would heal him on the sabbath day; that they might accuse him.

    Malayalam: അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

    Big screen
  3. 3

    English: And he says unto the man which had the withered hand, Stand forth.

    Malayalam: വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു പറഞ്ഞു.

    Big screen
  4. 4

    English: And he says unto them, Is it lawful to do good on the sabbath days, or to do evil? to save life, or to kill? But they held their peace.

    Malayalam: പിന്നെ അവരോടു: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

    Big screen
  5. 5

    English: And when he had looked round about on them with anger, being grieved for the hardness of their hearts, he says unto the man, Stretch forth yours hand. And he stretched it out: and his hand was restored whole as the other.

    Malayalam: അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.

    Big screen
  6. 6

    English: And the Pharisees went forth, and immediately took counsel with the Herodians against him, how they might destroy him.

    Malayalam: ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.

    Big screen
  7. 7

    English: But Jesus withdrew himself with his disciples to the sea: and a great multitude from Galilee followed him, and from Judaea,

    Malayalam: യേശു ശിഷ്യന്മാരുമായി കടൽക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;

    Big screen
  8. 8

    English: And from Jerusalem, and from Idumaea, and from beyond Jordan; and they about Tyre and Sidon, a great multitude, when they had heard what great things he did, came unto him.

    Malayalam: യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.

    Big screen
  9. 9

    English: And he spoke to his disciples, that a small ship should wait on him because of the multitude, lest they should crowd upon him.

    Malayalam: പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.

    Big screen
  10. 10

    English: For he had healed many; insomuch that they pressed upon him in order to touch him, as many as had plagues.

    Malayalam: അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.

    Big screen
  11. 11

    English: And unclean spirits, when they saw him, fell down before him, and cried, saying, You are the Son of God.

    Malayalam: അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.

    Big screen
  12. 12

    English: And he strictly charged them that they should not make him known.

    Malayalam: തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.

    Big screen
  13. 13

    English: And he goes up into a mountain, and calls unto him whom he would: and they came unto him.

    Malayalam: പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.

    Big screen
  14. 14

    English: And he ordained twelve, that they should be with him, and that he might send them forth to preach,

    Malayalam: അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും

    Big screen
  15. 15

    English: And to have power to heal sicknesses, and to cast out devils:

    Malayalam: ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;

    Big screen
  16. 16

    English: And Simon he surnamed Peter;

    Malayalam: ശിമോന്നു പത്രൊസ് എന്നു പേരിട്ടു;

    Big screen
  17. 17

    English: And James the son of Zebedee, and John the brother of James; and he surnamed them Boanerges, which is, The sons of thunder:

    Malayalam: സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —

    Big screen
  18. 18

    English: And Andrew, and Philip, and Bartholomew, and Matthew, and Thomas, and James the son of Alphaeus, and Thaddaeus, and Simon the Canaanite,

    Malayalam: അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,

    Big screen
  19. 19

    English: And Judas Iscariot, which also betrayed him: and they went into an house.

    Malayalam: തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ.

    Big screen
  20. 20

    English: And the multitude comes together again, so that they could not so much as eat bread.

    Malayalam: അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.

    Big screen
  21. 21

    English: And when his friends heard of it, they went out to lay hold on him: for they said, He is beside himself.

    Malayalam: അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.

    Big screen
  22. 22

    English: And the scribes which came down from Jerusalem said, He has Beelzebub, and by the prince of the devils casts he out devils.

    Malayalam: യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

    Big screen
  23. 23

    English: And he called them unto him, and said unto them in parables, How can Satan cast out Satan?

    Malayalam: അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: “സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?

    Big screen
  24. 24

    English: And if a kingdom be divided against itself, that kingdom cannot stand.

    Malayalam: ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.

    Big screen
  25. 25

    English: And if a house be divided against itself, that house cannot stand.

    Malayalam: ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.

    Big screen
  26. 26

    English: And if Satan rise up against himself, and be divided, he cannot stand, but has an end.

    Malayalam: സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.

    Big screen
  27. 27

    English: No man can enter into a strong man's house, and spoil his goods, except he will first bind the strong man; and then he will spoil his house.

    Malayalam: ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.

    Big screen
  28. 28

    English: Verily I say unto you, All sins shall be forgiven unto the sons of men, and blasphemies wherewith whatsoever they shall blaspheme:

    Malayalam: മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;

    Big screen
  29. 29

    English: But he that shall blaspheme against the Holy Spirit has never forgiveness, but is in danger of eternal damnation.

    Malayalam: പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

    Big screen
  30. 30

    English: Because they said, He has an unclean spirit.

    Malayalam: അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.

    Big screen
  31. 31

    English: There came then his brethren and his mother, and, standing without, sent unto him, calling him.

    Malayalam: അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു.

    Big screen
  32. 32

    English: And the multitude sat about him, and they said unto him, Behold, your mother and your brethren without seek for you.

    Malayalam: പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:

    Big screen
  33. 33

    English: And he answered them, saying, Who is my mother, or my brethren?

    Malayalam: “എന്റെ അമ്മയും സഹോദരന്മാരും ആർ ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:

    Big screen
  34. 34

    English: And he looked round about on them which sat about him, and said, Behold my mother and my brethren!

    Malayalam: “എന്റെ അമ്മയും സഹോദരന്മാരും ഇതാ.

    Big screen
  35. 35

    English: For whosoever shall do the will of God, the same is my brother, and my sister, and mother.

    Malayalam: ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

    Big screen