English & Malayalam Bible

Mark 13

മർക്കോസ് 13

  1. 1

    English: And as he went out of the temple, one of his disciples says unto him, Master, see what manner of stones and what buildings are here!

    Malayalam: അവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.

    Big screen
  2. 2

    English: And Jesus answering said unto him, See you these great buildings? there shall not be left one stone upon another, that shall not be thrown down.

    Malayalam: യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.

    Big screen
  3. 3

    English: And as he sat upon the mount of Olives opposite to the temple, Peter and James and John and Andrew asked him privately,

    Malayalam: പിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു:

    Big screen
  4. 4

    English: Tell us, when shall these things be? and what shall be the sign when all these things shall be fulfilled?

    Malayalam: അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.

    Big screen
  5. 5

    English: And Jesus answering them began to say, Take heed lest any man deceive you:

    Malayalam: യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

    Big screen
  6. 6

    English: For many shall come in my name, saying, I am Christ; and shall deceive many.

    Malayalam: ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.

    Big screen
  7. 7

    English: And when all of you shall hear of wars and rumours of wars, be all of you not troubled: for such things must essentially be; but the end shall not be yet.

    Malayalam: എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.

    Big screen
  8. 8

    English: For nation shall rise against nation, and kingdom against kingdom: and there shall be earthquakes in divers places, and there shall be famines and troubles: these are the beginnings of sorrows.

    Malayalam: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.

    Big screen
  9. 9

    English: But take heed to yourselves: for they shall deliver you up to councils; and in the synagogues all of you shall be beaten: and all of you shall be brought before rulers and kings for my sake, for a testimony against them.

    Malayalam: എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.

    Big screen
  10. 10

    English: And the gospel must first be published among all nations.

    Malayalam: എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.

    Big screen
  11. 11

    English: But when they shall lead you, and deliver you up, take no thought beforehand what all of you shall speak, neither do all of you premeditate: but whatsoever shall be given you in that hour, that speak all of you: for it is not all of you that speak, but the Holy Spirit.

    Malayalam: അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.

    Big screen
  12. 12

    English: Now the brother shall betray the brother to death, and the father the son; and children shall rise up against their parents, and shall cause them to be put to death.

    Malayalam: സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.

    Big screen
  13. 13

    English: And all of you shall be hated of all men for my name's sake: but he that shall endure unto the end, the same shall be saved.

    Malayalam: എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.

    Big screen
  14. 14

    English: But when all of you shall see the abomination of desolation, spoken of by Daniel the prophet, standing where it ought not, (let him that reads understand,) then let them that be in Judaea flee to the mountains:

    Malayalam: എന്നാൽ ശൂന്യമാക്കുന്ന മ്ളേച്ഛത നില്ക്കുരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.

    Big screen
  15. 15

    English: And let him that is on the housetop not go down into the house, neither enter therein, to take any thing out of his house:

    Malayalam: വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു.

    Big screen
  16. 16

    English: And let him that is in the field not turn back again in order to take up his garment.

    Malayalam: വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.

    Big screen
  17. 17

    English: But woe to them that are with child, and to them that give suck in those days!

    Malayalam: ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!

    Big screen
  18. 18

    English: And pray all of you that your flight be not in the winter.

    Malayalam: എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.

    Big screen
  19. 19

    English: For in those days shall be affliction, such as was not from the beginning of the creation which God created unto this time, neither shall be.

    Malayalam: ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.

    Big screen
  20. 20

    English: And except that the Lord had shortened those days, no flesh should be saved: but for the elect's sake, whom he has chosen, he has shortened the days.

    Malayalam: കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.

    Big screen
  21. 21

    English: And then if any man shall say to you, Lo, here is Christ; or, lo, he is there; believe him not:

    Malayalam: അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.

    Big screen
  22. 22

    English: For false Christs and false prophets shall rise, and shall show signs and wonders, to seduce, if it were possible, even the elect.

    Malayalam: കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

    Big screen
  23. 23

    English: But take all of you heed: behold, I have foretold you all things.

    Malayalam: നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.

    Big screen
  24. 24

    English: But in those days, after that tribulation, the sun shall be darkened, and the moon shall not give her light,

    Malayalam: എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും

    Big screen
  25. 25

    English: And the stars of heaven shall fall, and the powers that are in heaven shall be shaken.

    Malayalam: ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.

    Big screen
  26. 26

    English: And then shall they see the Son of man coming in the clouds with great power and glory.

    Malayalam: അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.

    Big screen
  27. 27

    English: And then shall he send his angels, and shall gather together his elect from the four winds, from the uttermost part of the earth to the uttermost part of heaven.

    Malayalam: അന്നു അവൻ തന്റെ ദൂതന്മരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.

    Big screen
  28. 28

    English: Now learn a parable of the fig tree; When her branch is yet tender, and puts forth leaves, all of you know that summer is near:

    Malayalam: അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

    Big screen
  29. 29

    English: So all of you in like manner, when all of you shall see these things come to pass, know that it is nigh, even at the doors.

    Malayalam: അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

    Big screen
  30. 30

    English: Verily I say unto you, that this generation shall not pass, till all these things be done.

    Malayalam: ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

    Big screen
  31. 31

    English: Heaven and earth shall pass away: but my words shall not pass away.

    Malayalam: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.

    Big screen
  32. 32

    English: But of that day and that hour knows no man, no, not the angels which are in heaven, neither the Son, but the Father.

    Malayalam: ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.

    Big screen
  33. 33

    English: Take all of you heed, watch and pray: for all of you know not when the time is.

    Malayalam: ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.

    Big screen
  34. 34

    English: For the Son of Man is as a man taking a far journey, who left his house, and gave authority to his servants, and to every man his work, and commanded the gate keeper to watch.

    Malayalam: ഒരു മനുഷ്യൻ വിടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.

    Big screen
  35. 35

    English: Watch all of you therefore: for all of you know not when the master of the house comes, at even, or at midnight, or at the cockcrowing, or in the morning:

    Malayalam: യജമാനൻ സന്ധ്യെക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്ക കൊണ്ടു,

    Big screen
  36. 36

    English: Lest coming suddenly he find you sleeping.

    Malayalam: അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ.

    Big screen
  37. 37

    English: And what I say unto you I say unto all, Watch.

    Malayalam: ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.

    Big screen