English & Malayalam Bible

Luke 14

ലൂക്കോസ് 14

  1. 1

    English: And it came to pass, as he went into the house of one of the chief Pharisees to eat bread on the sabbath day, that they watched him.

    Malayalam: പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

    Big screen
  2. 2

    English: And, behold, there was a certain man before him which had the dropsy.

    Malayalam: മഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു.

    Big screen
  3. 3

    English: And Jesus answering spoke unto the lawyers and Pharisees, saying, Is it lawful to heal on the sabbath day?

    Malayalam: യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: “ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ ” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

    Big screen
  4. 4

    English: And they held their peace. And he took him, and healed him, and let him go;

    Malayalam: അവൻ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.

    Big screen
  5. 5

    English: And answered them, saying, Which of you shall have an ass or an ox fallen into a pit, and will not immediately pull him out on the sabbath day?

    Malayalam: പിന്നെ അവരോടു: “നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തു നാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ

    Big screen
  6. 6

    English: And they could not answer him again to these things.

    Malayalam: വലിച്ചെടുക്കയില്ലയോ ” എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

    Big screen
  7. 7

    English: And he put forth a parable to those which were bidden, when he marked how they chose out the chief rooms; saying unto them.

    Malayalam: ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:

    Big screen
  8. 8

    English: When you are bidden of any man to a wedding, sit not down in the highest room; lest a more honourable man than you be bidden of him;

    Malayalam: ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.

    Big screen
  9. 9

    English: And he that bade you and him come and say to you, Give this man place; and you begin with shame to take the low room.

    Malayalam: പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.

    Big screen
  10. 10

    English: But when you are bidden, go and sit down in the low room; that when he that bade you comes, he may say unto you, Friend, go up higher: then shall you have worship in the presence of them that sit to eat with you.

    Malayalam: നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.

    Big screen
  11. 11

    English: For whosoever exalts himself shall be brought low; and he that humbles himself shall be exalted.

    Malayalam: തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.

    Big screen
  12. 12

    English: Then said he also to him that bade him, When you make a dinner or a supper, call not your friends, nor your brethren, neither your kinsmen, nor your rich neighbours; lest they also bid you again, and a recompence be made you.

    Malayalam: തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: “നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.

    Big screen
  13. 13

    English: But when you make a feast, call the poor, the physically disabled, the lame, the blind:

    Malayalam: നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക;

    Big screen
  14. 14

    English: And you shall be blessed; for they cannot recompense you: for you shall be recompensed at the resurrection of the just.

    Malayalam: എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.

    Big screen
  15. 15

    English: And when one of them that sat at food with him heard these things, he said unto him, Blessed is he that shall eat bread in the kingdom of God.

    Malayalam: കൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;

    Big screen
  16. 16

    English: Then said he unto him, A certain man made a great supper, and bade many:

    Malayalam: അവനോടു അവൻ പറഞ്ഞതു: “ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.

    Big screen
  17. 17

    English: And sent his servant at supper time to say to them that were bidden, Come; for all things are now ready.

    Malayalam: അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.

    Big screen
  18. 18

    English: And they all with one consent began to make excuse. The first said unto him, I have bought a piece of ground, and I must essentially go and see it: I pray you have me excused.

    Malayalam: എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

    Big screen
  19. 19

    English: And another said, I have bought five yoke of oxen, and I go to prove them: I pray you have me excused.

    Malayalam: മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

    Big screen
  20. 20

    English: And another said, I have married a wife, and therefore I cannot come.

    Malayalam: വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.

    Big screen
  21. 21

    English: So that servant came, and showed his lord these things. Then the master of the house being angry said to his servant, Go out quickly into the streets and lanes of the city, and bring in here the poor, and the physically disabled, and the halt, and the blind.

    Malayalam: ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

    Big screen
  22. 22

    English: And the servant said, Lord, it is done as you have commanded, and yet there is room.

    Malayalam: പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.

    Big screen
  23. 23

    English: And the lord said unto the servant, Go out into the highways and hedges, and compel them to come in, that my house may be filled.

    Malayalam: യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.

    Big screen
  24. 24

    English: For I say unto you, That none of those men which were bidden shall taste of my supper.

    Malayalam: ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

    Big screen
  25. 25

    English: And there went great multitudes with him: and he turned, and said unto them,

    Malayalam: ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:

    Big screen
  26. 26

    English: If any man come to me, and hate not his father, and mother, and wife, and children, and brethren, and sisters, yea, and his own life also, he cannot be my disciple.

    Malayalam: എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

    Big screen
  27. 27

    English: And whosoever does not bear his cross, and come after me, cannot be my disciple.

    Malayalam: തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.

    Big screen
  28. 28

    English: For which of you, intending to build a tower, sits not down first, and counts the cost, whether he have sufficient to finish it?

    Malayalam: നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?

    Big screen
  29. 29

    English: Lest lest by any means, after he has laid the foundation, and is not able to finish it, all that behold it begin to mock him,

    Malayalam: അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം;

    Big screen
  30. 30

    English: Saying, This man began to build, and was not able to finish.

    Malayalam: കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.

    Big screen
  31. 31

    English: Or what king, going to make war against another king, sits not down first, and consults whether he be able with ten thousand to meet him that comes against him with twenty thousand?

    Malayalam: അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ?

    Big screen
  32. 32

    English: Or else, while the other is yet a great way off, he sends an embassy, and desires conditions of peace.

    Malayalam: പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.

    Big screen
  33. 33

    English: So likewise, whosoever he be of you that forsakes not all that he has, he cannot be my disciple.

    Malayalam: അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

    Big screen
  34. 34

    English: Salt is good: but if the salt have lost his savour, wherewith shall it be seasoned?

    Malayalam: ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?

    Big screen
  35. 35

    English: It is neither fit for the land, nor yet for the dunghill; but men cast it out. He that has ears to hear, let him hear.

    Malayalam: പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ

    Big screen