English & Malayalam Bible

Leviticus 25

ലേവ്യപുസ്തകം 25

  1. 1

    English: And the LORD spoke unto Moses in mount Sinai, saying,

    Malayalam: യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: ശബ്ബത്തു ആചരിക്കേണം.

    Big screen
  2. 2

    English: Speak unto the children of Israel, and say unto them, When all of you come into the land which I give you, then shall the land keep a sabbath unto the LORD.

    Malayalam: നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.

    Big screen
  3. 3

    English: Six years you shall sow your field, and six years you shall prune your vineyard, and gather in the fruit thereof;

    Malayalam: ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.

    Big screen
  4. 4

    English: But in the seventh year shall be a sabbath of rest unto the land, a sabbath for the LORD: you shall neither sow your field, nor prune your vineyard.

    Malayalam: ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

    Big screen
  5. 5

    English: That which grows of its own accord of your harvest you shall not reap, neither gather the grapes of your vine undressed: for it is a year of rest unto the land.

    Malayalam: നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.

    Big screen
  6. 6

    English: And the sabbath of the land shall be food for you; for you, and for your servant, and for your maid, and for your hired servant, and for your stranger that sojourns with you.

    Malayalam: ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും

    Big screen
  7. 7

    English: And for your cattle, and for the beast that are in your land, shall all the increase thereof be food.

    Malayalam: നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.

    Big screen
  8. 8

    English: And you shall number seven sabbaths of years unto you, seven times seven years; and the space of the seven sabbaths of years shall be unto you forty and nine years.

    Malayalam: പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.

    Big screen
  9. 9

    English: Then shall you cause the trumpet of the jubile to sound on the tenth day of the seventh month, in the day of atonement shall all of you make the trumpet sound throughout all your land.

    Malayalam: അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.

    Big screen
  10. 10

    English: And all of you shall hallow the fiftieth year, and proclaim liberty throughout all the land unto all the inhabitants thereof: it shall be a jubile unto you; and all of you shall return every man unto his possession, and all of you shall return every man unto his family.

    Malayalam: അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.

    Big screen
  11. 11

    English: A jubile shall that fiftieth year be unto you: all of you shall not sow, neither reap that which grows of itself in it, nor gather the grapes in it of your vine undressed.

    Malayalam: അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.

    Big screen
  12. 12

    English: For it is the jubile; it shall be holy unto you: all of you shall eat the increase thereof out of the field.

    Malayalam: അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.

    Big screen
  13. 13

    English: In the year of this jubile all of you shall return every man unto his possession.

    Malayalam: ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.

    Big screen
  14. 14

    English: And if you sell ought unto your neighbour, or buy ought of your neighbour's hand, all of you shall not oppress one another:

    Malayalam: കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.

    Big screen
  15. 15

    English: According to the number of years after the jubile you shall buy of your neighbour, and according unto the number of years of the fruits he shall sell unto you:

    Malayalam: യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം.

    Big screen
  16. 16

    English: According to the multitude of years you shall increase the price thereof, and according to the fewness of years you shall diminish the price of it: for according to the number of the years of the fruits does he sell unto you.

    Malayalam: സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.

    Big screen
  17. 17

    English: All of you shall not therefore oppress one another; but you shall fear your God:for I am the LORD your God.

    Malayalam: ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

    Big screen
  18. 18

    English: Wherefore all of you shall do my statutes, and keep my judgments, and do them; and all of you shall dwell in the land in safety.

    Malayalam: അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.

    Big screen
  19. 19

    English: And the land shall yield her fruit, and all of you shall eat your fill, and dwell therein in safety.

    Malayalam: ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.

    Big screen
  20. 20

    English: And if all of you shall say, What shall we eat the seventh year? behold, we shall not sow, nor gather in our increase:

    Malayalam: എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കിൽ

    Big screen
  21. 21

    English: Then I will command my blessing upon you in the sixth year, and it shall bring forth fruit for three years.

    Malayalam: ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.

    Big screen
  22. 22

    English: And all of you shall sow the eighth year, and eat yet of old fruit until the ninth year; until her fruits come in all of you shall eat of the old store.

    Malayalam: എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

    Big screen
  23. 23

    English: The land shall not be sold for ever: for the land is mine, for all of you are strangers and sojourners with me.

    Malayalam: നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.

    Big screen
  24. 24

    English: And in all the land of your possession all of you shall grant a redemption for the land.

    Malayalam: നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.

    Big screen
  25. 25

    English: If your brother be becoming poor, and has sold away some of his possession, and if any of his kin come to redeem it, then shall he redeem that which his brother sold.

    Malayalam: നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.

    Big screen
  26. 26

    English: And if the man have none to redeem it, and himself be able to redeem it;

    Malayalam: എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ

    Big screen
  27. 27

    English: Then let him count the years of the sale thereof, and restore the surplus unto the man to whom he sold it; that he may return unto his possession.

    Malayalam: അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.

    Big screen
  28. 28

    English: But if he be not able to restore it to him, then that which is sold shall remain in the hand of him that has bought it until the year of jubile: and in the jubile it shall go out, and he shall return unto his possession.

    Malayalam: എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.

    Big screen
  29. 29

    English: And if a man sell a dwelling house in a walled city, then he may redeem it within a whole year after it is sold; within a full year may he redeem it.

    Malayalam: ഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു.

    Big screen
  30. 30

    English: And if it be not redeemed within the space of a full year, then the house that is in the walled city shall be established for ever to him that bought it throughout his generations: it shall not go out in the jubile.

    Malayalam: ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.

    Big screen
  31. 31

    English: But the houses of the villages which have no wall round about them shall be counted as the fields of the country: they may be redeemed, and they shall go out in the jubile.

    Malayalam: മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.

    Big screen
  32. 32

    English: Notwithstanding the cities of the Levites, and the houses of the cities of their possession, may the Levites redeem at any time.

    Malayalam: എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.

    Big screen
  33. 33

    English: And if a man purchase of the Levites, then the house that was sold, and the city of his possession, shall go out in the year of jubile: for the houses of the cities of the Levites are their possession among the children of Israel.

    Malayalam: ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമല്ലോ.

    Big screen
  34. 34

    English: But the field of the suburbs of their cities may not be sold; for it is their perpetual possession.

    Malayalam: എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.

    Big screen
  35. 35

    English: And if your brother be becoming poor, and fallen in decay with you; then you shall relieve him: yea, though he be a stranger, or a sojourner; that he may live with you.

    Malayalam: നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽ വെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം.

    Big screen
  36. 36

    English: Take you no interest of him, or increase: but fear your God; that your brother may live with you.

    Malayalam: അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം.

    Big screen
  37. 37

    English: You shall not give him your money upon interest, nor lend him your victuals for increase.

    Malayalam: നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.

    Big screen
  38. 38

    English: I am the LORD your God, which brought you forth out of the land of Egypt, to give you the land of Canaan, and to be your God.

    Malayalam: ഞാൻ നിങ്ങൾക്കു കനാൻ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

    Big screen
  39. 39

    English: And if your brother that dwells by you be becoming poor, and be sold unto you; you shall not compel him to serve as a bondservant:

    Malayalam: നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.

    Big screen
  40. 40

    English: But as an hired servant, and as a sojourner, he shall be with you, and shall serve you unto the year of jubile.

    Malayalam: കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.

    Big screen
  41. 41

    English: And then shall he depart from you, both he and his children with him, and shall return unto his own family, and unto the possession of his fathers shall he return.

    Malayalam: പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടുതന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.

    Big screen
  42. 42

    English: For they are my servants, which I brought forth out of the land of Egypt: they shall not be sold as bondmen.

    Malayalam: അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.

    Big screen
  43. 43

    English: You shall not rule over him with rigour; but shall fear your God.

    Malayalam: അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.

    Big screen
  44. 44

    English: Both your bondmen, and your bondmaids, which you shall have, shall be of the heathen that are round about you; of them shall all of you buy bondmen and bondmaids.

    Malayalam: നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.

    Big screen
  45. 45

    English: Moreover of the children of the strangers that do sojourn among you, of them shall all of you buy, and of their families that are with you, which they brings forth in your land: and they shall be your possession.

    Malayalam: അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം;

    Big screen
  46. 46

    English: And all of you shall take them as an inheritance for your children after you, to inherit them for a possession; they shall be your bondmen for ever: but over your brethren the children of Israel, all of you shall not rule one over another with rigour.

    Malayalam: നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു.

    Big screen
  47. 47

    English: And if a sojourner or stranger wax rich by you, and your brother that dwells by him wax poor, and sell himself unto the stranger or sojourner by you, or to the stock of the stranger's family:

    Malayalam: നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ

    Big screen
  48. 48

    English: After that he is sold he may be redeemed again; one of his brethren may redeem him:

    Malayalam: അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.

    Big screen
  49. 49

    English: Either his uncle, or his uncle's son, may redeem him, or any that is nigh of kin unto him of his family may redeem him; or if he be able, he may redeem himself.

    Malayalam: അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.

    Big screen
  50. 50

    English: And he shall reckon with him that bought him from the year that he was sold to him unto the year of jubile: and the price of his sale shall be according unto the number of years, according to the time of an hired servant shall it be with him.

    Malayalam: അവൻ തന്നെ വിറ്റ സംവത്സരം മുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം.

    Big screen
  51. 51

    English: If there be yet many years behind, according unto them he shall give again the price of his redemption out of the money that he was bought for.

    Malayalam: സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.

    Big screen
  52. 52

    English: And if there remain but few years unto the year of jubile, then he shall count with him, and according unto his years shall he give him again the price of his redemption.

    Malayalam: യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.

    Big screen
  53. 53

    English: And as a yearly hired servant shall he be with him: and the other shall not rule with rigour over him in your sight.

    Malayalam: അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു.

    Big screen
  54. 54

    English: And if he be not redeemed in these years, then he shall go out in the year of jubile, both he, and his children with him.

    Malayalam: ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.

    Big screen
  55. 55

    English: For unto me the children of Israel are servants; they are my servants whom I brought forth out of the land of Egypt: I am the LORD your God.

    Malayalam: യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

    Big screen