English & Malayalam Bible

Leviticus 2

ലേവ്യപുസ്തകം 2

  1. 1

    English: And when any will offer a food offering unto the LORD, his offering shall be of fine flour; and he shall pour oil upon it, and put frankincense thereon:

    Malayalam: ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.

    Big screen
  2. 2

    English: And he shall bring it to Aaron's sons the priests: and he shall take from it his handful of the flour thereof, and of the oil thereof, with all the frankincense thereof; and the priest shall burn the memorial of it upon the altar, to be an offering made by fire, of a sweet savour unto the LORD:

    Malayalam: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കൽ അതുകൊണ്ടു വരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹന യാഗം.

    Big screen
  3. 3

    English: And the remnant of the food offering shall be Aaron's and his sons': it is a thing most holy of the offerings of the LORD made by fire.

    Malayalam: എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതു അതിവിശുദ്ധം.

    Big screen
  4. 4

    English: And if you bring an oblation of a food offering baked in the oven, it shall be unleavened cakes of fine flour mingled with oil, or unleavened wafers anointed with oil.

    Malayalam: അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.

    Big screen
  5. 5

    English: And if your oblation be a food offering baked in a pan, it shall be of fine flour unleavened, mingled with oil.

    Malayalam: നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

    Big screen
  6. 6

    English: You shall part it in pieces, and pour oil thereon: it is a food offering.

    Malayalam: അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.

    Big screen
  7. 7

    English: And if your oblation be a food offering baked in the frying pan, it shall be made of fine flour with oil.

    Malayalam: നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

    Big screen
  8. 8

    English: And you shall bring the food offering that is made of these things unto the LORD: and when it is presented unto the priest, he shall bring it unto the altar.

    Malayalam: ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.

    Big screen
  9. 9

    English: And the priest shall take from the food offering a memorial thereof, and shall burn it upon the altar: it is an offering made by fire, of a sweet savour unto the LORD.

    Malayalam: പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

    Big screen
  10. 10

    English: And that which is left of the food offering shall be Aaron's and his sons': it is a thing most holy of the offerings of the LORD made by fire.

    Malayalam: ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.

    Big screen
  11. 11

    English: No food offering, which all of you shall bring unto the LORD, shall be made with leaven: for all of you shall burn no leaven, nor any honey, in any offering of the LORD made by fire.

    Malayalam: നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.

    Big screen
  12. 12

    English: As for the oblation of the first-fruits, all of you shall offer them unto the LORD: but they shall not be burnt on the altar for a sweet savour.

    Malayalam: അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അർപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു.

    Big screen
  13. 13

    English: And every oblation of your food offering shall you season with salt; neither shall you suffer the salt of the covenant of your God to be lacking from your food offering: with all yours offerings you shall offer salt.

    Malayalam: നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേർക്കേണം.

    Big screen
  14. 14

    English: And if you offer a food offering of your first-fruits unto the LORD, you shall offer for the food offering of your first-fruits green ears of corn dried by the fire, even corn beaten out of full ears.

    Malayalam: നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം.

    Big screen
  15. 15

    English: And you shall put oil upon it, and lay frankincense thereon: it is a food offering.

    Malayalam: അതിന്മേൽ എണ്ണ ഒഴിച്ചു അതിൻ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

    Big screen
  16. 16

    English: And the priest shall burn the memorial of it, part of the beaten corn thereof, and part of the oil thereof, with all the frankincense thereof: it is an offering made by fire unto the LORD.

    Malayalam: ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.

    Big screen