English & Malayalam Bible

Joshua 12

യോശുവ 12

  1. 1

    English: Now these are the kings of the land, which the children of Israel stroke, and possessed their land on the other side Jordan toward the rising of the sun, from the river Arnon unto mount Hermon, and all the plain on the east:

    Malayalam: യിസ്രായേൽമക്കൾ യോർദ്ദാന്നക്കരെ കിഴക്കു അർന്നോൻ താഴ്വരമുതൽ ഹെർമ്മോൻ പർവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.

    Big screen
  2. 2

    English: Sihon king of the Amorites, who dwelt in Heshbon, and ruled from Aroer, which is upon the bank of the river Arnon, and from the middle of the river, and from half Gilead, even unto the river Jabbok, which is the border of the children of Ammon;

    Malayalam: ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോൻ; അവൻ അർന്നോൻ ആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും

    Big screen
  3. 3

    English: And from the plain to the sea of Chinneroth on the east, and unto the sea of the plain, even the salt sea on the east, the way to Bethjeshimoth; and from the south, under Ashdothpisgah:

    Malayalam: കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

    Big screen
  4. 4

    English: And the coast of Og king of Bashan, which was of the remnant of the giants, that dwelt at Ashtaroth and at Edrei,

    Malayalam: ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു,

    Big screen
  5. 5

    English: And reigned in mount Hermon, and in Salcah, and in all Bashan, unto the border of the Geshurites and the Maachathites, and half Gilead, the border of Sihon king of Heshbon.

    Malayalam: ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂർയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.

    Big screen
  6. 6

    English: Them did Moses the servant of the LORD and the children of Israel strike: and Moses the servant of the LORD gave it for a possession unto the Reubenites, and the Gadites, and the half tribe of Manasseh.

    Malayalam: അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

    Big screen
  7. 7

    English: And these are the kings of the country which Joshua and the children of Israel stroke on this side Jordan on the west, from Baalgad in the valley of Lebanon even unto the mount Halak, that goes up to Seir; which Joshua gave unto the tribes of Israel for a possession according to their divisions;

    Malayalam: എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.

    Big screen
  8. 8

    English: In the mountains, and in the valleys, and in the plains, and in the springs, and in the wilderness, and in the south country; the Hittites, the Amorites, and the Canaanites, the Perizzites, the Hivites, and the Jebusites:

    Malayalam: മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോർയ്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർതന്നേ.

    Big screen
  9. 9

    English: The king of Jericho, one; the king of Ai, which is beside Bethel, one;

    Malayalam: യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;

    Big screen
  10. 10

    English: The king of Jerusalem, one; the king of Hebron, one;

    Malayalam: യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻ രാജാവു ഒന്നു;

    Big screen
  11. 11

    English: The king of Jarmuth, one; the king of Lachish, one;

    Malayalam: യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;

    Big screen
  12. 12

    English: The king of Eglon, one; the king of Gezer, one;

    Malayalam: എഗ്ളോനിലെ രാജാവു ഒന്നു; ഗേസർ രാജാവു ഒന്നു;

    Big screen
  13. 13

    English: The king of Debir, one; the king of Geder, one;

    Malayalam: ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു

    Big screen
  14. 14

    English: The king of Hormah, one; the king of Arad, one;

    Malayalam: ഹോർമ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;

    Big screen
  15. 15

    English: The king of Libnah, one; the king of Adullam, one;

    Malayalam: ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;

    Big screen
  16. 16

    English: The king of Makkedah, one; the king of Bethel, one;

    Malayalam: മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;

    Big screen
  17. 17

    English: The king of Tappuah, one; the king of Hepher, one;

    Malayalam: തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;

    Big screen
  18. 18

    English: The king of Aphek, one; the king of Lasharon, one;

    Malayalam: അഫേക്രാജാവു ഒന്നു; ശാരോൻ രാജാവു ഒന്നു;

    Big screen
  19. 19

    English: The king of Madon, one; the king of Hazor, one;

    Malayalam: മാദോൻ രാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻ രാജാവു ഒന്നു;

    Big screen
  20. 20

    English: The king of Shimronmeron, one; the king of Achshaph, one;

    Malayalam: അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;

    Big screen
  21. 21

    English: The king of Taanach, one; the king of Megiddo, one;

    Malayalam: മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;

    Big screen
  22. 22

    English: The king of Kedesh, one; the king of Jokneam of Carmel, one;

    Malayalam: കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

    Big screen
  23. 23

    English: The king of Dor in the coast of Dor, one; the king of the nations of Gilgal, one;

    Malayalam: ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;

    Big screen
  24. 24

    English: The king of Tirzah, one: all the kings thirty and one.

    Malayalam: തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

    Big screen