English & Malayalam Bible

Job 39

ഇയ്യോബ് 39

  1. 1

    English: Know you the time when the wild goats of the rock bring forth? or can you mark when the hinds do calve?

    Malayalam: പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ?

    Big screen
  2. 2

    English: Can you number the months that they fulfill? or know you the time when they bring forth?

    Malayalam: അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

    Big screen
  3. 3

    English: They bow themselves, they bring forth their young ones, they cast out their sorrows.

    Malayalam: അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.

    Big screen
  4. 4

    English: Their young ones are in good looking, they grow up with corn; they go forth, and return not unto them.

    Malayalam: അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

    Big screen
  5. 5

    English: Who has sent out the wild ass free? or who has loosed the bands of the wild ass?

    Malayalam: കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?

    Big screen
  6. 6

    English: Whose house I have made the wilderness, and the barren land his dwellings.

    Malayalam: ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി.

    Big screen
  7. 7

    English: He scorns the multitude of the city, neither regards he the crying of the driver.

    Malayalam: അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

    Big screen
  8. 8

    English: The range of the mountains is his pasture, and he searches after every green thing.

    Malayalam: മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

    Big screen
  9. 9

    English: Will the unicorn be willing to serve you, or abide by your crib?

    Malayalam: കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ?

    Big screen
  10. 10

    English: Can you bind the unicorn with his band in the furrow? or will he harrow the valleys after you?

    Malayalam: കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

    Big screen
  11. 11

    English: Will you trust him, because his strength is great? or will you leave your labour to him?

    Malayalam: അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?

    Big screen
  12. 12

    English: Will you believe him, that he will bring home your seed, and gather it into your barn?

    Malayalam: അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

    Big screen
  13. 13

    English: Gave you the goodly wings unto the peacocks? or wings and feathers unto the ostrich?

    Malayalam: ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

    Big screen
  14. 14

    English: Which left her eggs in the earth, and warms them in dust,

    Malayalam: അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.

    Big screen
  15. 15

    English: And forgets that the foot may crush them, or that the wild beast may break them.

    Malayalam: കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.

    Big screen
  16. 16

    English: She is hardened against her young ones, as though they were not her's: her labour is in vain without fear;

    Malayalam: അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.

    Big screen
  17. 17

    English: Because God has deprived her of wisdom, neither has he imparted to her understanding.

    Malayalam: ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.

    Big screen
  18. 18

    English: What time she lifts up herself on high, she scorns the horse and his rider.

    Malayalam: അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

    Big screen
  19. 19

    English: Have you given the horse strength? have you clothed his neck with thunder?

    Malayalam: കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?

    Big screen
  20. 20

    English: Can you make him afraid as a grasshopper? the glory of his nostrils is terrible.

    Malayalam: നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

    Big screen
  21. 21

    English: He paws in the valley, and rejoices in his strength: he goes on to meet the armed men.

    Malayalam: അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.

    Big screen
  22. 22

    English: He mocks at fear, and is not affrighted; neither turns he back from the sword.

    Malayalam: അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.

    Big screen
  23. 23

    English: The quiver rattles against him, the glittering spear and the shield.

    Malayalam: അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

    Big screen
  24. 24

    English: He swallows the ground with fierceness and rage: neither believes he that it is the sound of the trumpet.

    Malayalam: അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല.

    Big screen
  25. 25

    English: He says among the trumpets, Ha, ha; and he smells the battle far off, the thunder of the captains, and the shouting.

    Malayalam: കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.

    Big screen
  26. 26

    English: Does the hawk fly by your wisdom, and stretch her wings toward the south?

    Malayalam: നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?

    Big screen
  27. 27

    English: Does the eagle mount up at your command, and make her nest on high?

    Malayalam: നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?

    Big screen
  28. 28

    English: She dwells and abides on the rock, upon the crag of the rock, and the strong place.

    Malayalam: അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.

    Big screen
  29. 29

    English: From thence she seeks the prey, and her eyes behold far off.

    Malayalam: അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.

    Big screen
  30. 30

    English: Her young ones also suck up blood: and where the slain are, there is she.

    Malayalam: അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.

    Big screen