English & Malayalam Bible

Hebrews 1

എബ്രായർ 1

  1. 1

    English: God, who at several times and in divers manners spoke in time past unto the fathers by the prophets,

    Malayalam: ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു

    Big screen
  2. 2

    English: Has in these last days spoken unto us by his Son, whom he has appointed heir of all things, by whom also he made the worlds;

    Malayalam: ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

    Big screen
  3. 3

    English: Who being the brightness of his glory, and the express image of his person, and upholding all things by the word of his power, when he had by himself purged our sins, sat down on the right hand of the Majesty on high:

    Malayalam: അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും

    Big screen
  4. 4

    English: Being made so much better than the angels, as he has by inheritance obtained a more excellent name than they.

    Malayalam: അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.

    Big screen
  5. 5

    English: For unto which of the angels said he at any time, You are my Son, this day have I begotten you? And again, I will be to him a Father, and he shall be to me a Son?

    Malayalam: “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?

    Big screen
  6. 6

    English: And again, when he brings in the First-Born into the world, he says, And let all the angels of God worship him.

    Malayalam: ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.

    Big screen
  7. 7

    English: And of the angels he says, Who makes his angels spirits, and his ministers a flame of fire.

    Malayalam: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.

    Big screen
  8. 8

    English: But unto the Son he says, Your throne, O God, is for ever and ever: a sceptre of righteousness is the sceptre of your kingdom.

    Malayalam: പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.

    Big screen
  9. 9

    English: You have loved righteousness, and hated iniquity; therefore God, even your God, has anointed you with the oil of gladness above your fellows.

    Malayalam: നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും

    Big screen
  10. 10

    English: And, You, Lord, in the beginning have laid the foundation of the earth; and the heavens are the works of yours hands:

    Malayalam: “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

    Big screen
  11. 11

    English: They shall perish; but you remain; and they all shall wax old as does a garment;

    Malayalam: അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

    Big screen
  12. 12

    English: And as a vesture shall you fold them up, and they shall be changed: but you are the same, and your years shall not fail.

    Malayalam: ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.

    Big screen
  13. 13

    English: But to which of the angels said he at any time, Sit on my right hand, until I make yours enemies your footstool?

    Malayalam: “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?

    Big screen
  14. 14

    English: Are they not all ministering spirits, sent forth to minister for them who shall be heirs of salvation?

    Malayalam: അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

    Big screen