English & Malayalam Bible

Genesis 36

ഉല്പത്തി 36

  1. 1

    English: Now these are the generations of Esau, who is Edom.

    Malayalam: എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:

    Big screen
  2. 2

    English: Esau took his wives of the daughters of Canaan; Adah the daughter of Elon the Hittite, and Aholibamah the daughter of Anah the daughter of Zibeon the Hivite;

    Malayalam: ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും

    Big screen
  3. 3

    English: And Bashemath Ishmael's daughter, sister of Nebajoth.

    Malayalam: യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

    Big screen
  4. 4

    English: And Adah bare to Esau Eliphaz; and Bashemath bare Reuel;

    Malayalam: ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;

    Big screen
  5. 5

    English: And Aholibamah bare Jeush, and Jaalam, and Korah: these are the sons of Esau, which were born unto him in the land of Canaan.

    Malayalam: ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻ ദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.

    Big screen
  6. 6

    English: And Esau took his wives, and his sons, and his daughters, and all the persons of his house, and his cattle, and all his beasts, and all his substance, which he had got in the land of Canaan; and went into the country from the face of his brother Jacob.

    Malayalam: എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

    Big screen
  7. 7

    English: For their riches were more than that they might dwell together; and the land wherein they were strangers could not bear them because of their cattle.

    Malayalam: അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.

    Big screen
  8. 8

    English: Thus dwelt Esau in mount Seir: Esau is Edom.

    Malayalam: അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർ പർവ്വതത്തിൽ കുടിയിരുന്നു.

    Big screen
  9. 9

    English: And these are the generations of Esau the father of the Edomites in mount Seir:

    Malayalam: സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:

    Big screen
  10. 10

    English: These are the names of Esau's sons; Eliphaz the son of Adah the wife of Esau, Reuel the son of Bashemath the wife of Esau.

    Malayalam: ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.

    Big screen
  11. 11

    English: And the sons of Eliphaz were Teman, Omar, Zepho, and Gatam, and Kenaz.

    Malayalam: എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.

    Big screen
  12. 12

    English: And Timna was concubine to Eliphaz Esau's son; and she bare to Eliphaz Amalek: these were the sons of Adah Esau's wife.

    Malayalam: തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ.

    Big screen
  13. 13

    English: And these are the sons of Reuel; Nahath, and Zerah, Shammah, and Mizzah: these were the sons of Bashemath Esau's wife.

    Malayalam: രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.

    Big screen
  14. 14

    English: And these were the sons of Aholibamah, the daughter of Anah the daughter of Zibeon, Esau's wife: and she bare to Esau Jeush, and Jaalam, and Korah.

    Malayalam: സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.

    Big screen
  15. 15

    English: These were dukes of the sons of Esau: the sons of Eliphaz the firstborn son of Esau; duke Teman, duke Omar, duke Zepho, duke Kenaz,

    Malayalam: ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻ പ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,

    Big screen
  16. 16

    English: Duke Korah, duke Gatam, and duke Amalek: these are the dukes that came of Eliphaz in the land of Edom; these were the sons of Adah.

    Malayalam: കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.

    Big screen
  17. 17

    English: And these are the sons of Reuel Esau's son; duke Nahath, duke Zerah, duke Shammah, duke Mizzah: these are the dukes that came of Reuel in the land of Edom; these are the sons of Bashemath Esau's wife.

    Malayalam: ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ, ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.

    Big screen
  18. 18

    English: And these are the sons of Aholibamah Esau's wife; duke Jeush, duke Jaalam, duke Korah: these were the dukes that came of Aholibamah the daughter of Anah, Esau's wife.

    Malayalam: ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.

    Big screen
  19. 19

    English: These are the sons of Esau, who is Edom, and these are their dukes.

    Malayalam: ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

    Big screen
  20. 20

    English: These are the sons of Seir the Horite, who inhabited the land; Lotan, and Shobal, and Zibeon, and Anah,

    Malayalam: ഹോർയ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,

    Big screen
  21. 21

    English: And Dishon, and Ezer, and Dishan: these are the dukes of the Horites, the children of Seir in the land of Edom.

    Malayalam: അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.

    Big screen
  22. 22

    English: And the children of Lotan were Hori and Hemam; and Lotan's sister was Timna.

    Malayalam: ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.

    Big screen
  23. 23

    English: And the children of Shobal were these; Alvan, and Manahath, and Ebal, Shepho, and Onam.

    Malayalam: ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.

    Big screen
  24. 24

    English: And these are the children of Zibeon; both Ajah, and Anah: this was that Anah that found the mules in the wilderness, as he fed the asses of Zibeon his father.

    Malayalam: സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.

    Big screen
  25. 25

    English: And the children of Anah were these; Dishon, and Aholibamah the daughter of Anah.

    Malayalam: അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.

    Big screen
  26. 26

    English: And these are the children of Dishon; Hemdan, and Eshban, and Ithran, and Cheran.

    Malayalam: ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹൊദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.

    Big screen
  27. 27

    English: The children of Ezer are these; Bilhan, and Zaavan, and Akan.

    Malayalam: ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.

    Big screen
  28. 28

    English: The children of Dishan are these; Uz, and Aran.

    Malayalam: ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.

    Big screen
  29. 29

    English: These are the dukes that came of the Horites; duke Lotan, duke Shobal, duke Zibeon, duke Anah,

    Malayalam: ഹോർയ്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അനാപ്രഭു,

    Big screen
  30. 30

    English: Duke Dishon, duke Ezer, duke Dishan: these are the dukes that came of Hori, among their dukes in the land of Seir.

    Malayalam: ദീശോൻ പ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു, ഇവർ സേയീർദേശത്തു വാണ ഹോർയ്യപ്രഭുക്കന്മാർ ആകുന്നു.

    Big screen
  31. 31

    English: And these are the kings that reigned in the land of Edom, before there reigned any king over the children of Israel.

    Malayalam: യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:

    Big screen
  32. 32

    English: And Bela the son of Beor reigned in Edom: and the name of his city was Dinhabah.

    Malayalam: ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.

    Big screen
  33. 33

    English: And Bela died, and Jobab the son of Zerah of Bozrah reigned in his position.

    Malayalam: ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ്, അവന്നു പകരം രാജാവായി.

    Big screen
  34. 34

    English: And Jobab died, and Husham of the land of Temani reigned in his position.

    Malayalam: യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

    Big screen
  35. 35

    English: And Husham died, and Hadad the son of Bedad, who stroke Midian in the field of Moab, reigned in his position: and the name of his city was Avith.

    Malayalam: ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.

    Big screen
  36. 36

    English: And Hadad died, and Samlah of Masrekah reigned in his position.

    Malayalam: ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.

    Big screen
  37. 37

    English: And Samlah died, and Saul of Rehoboth by the river reigned in his position.

    Malayalam: സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.

    Big screen
  38. 38

    English: And Saul died, and Baalhanan the son of Achbor reigned in his position.

    Malayalam: ശൊൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.

    Big screen
  39. 39

    English: And Baalhanan the son of Achbor died, and Hadar reigned in his position: and the name of his city was Pau; and his wife's name was Mehetabel, the daughter of Matred, the daughter of Mezahab.

    Malayalam: അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാർയ്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.

    Big screen
  40. 40

    English: And these are the names of the dukes that came of Esau, according to their families, after their places, by their names; duke Timnah, duke Alvah, duke Jetheth,

    Malayalam: വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാ പ്രഭു, അൽവാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,

    Big screen
  41. 41

    English: Duke Aholibamah, duke Elah, duke Pinon,

    Malayalam: ഏലാപ്രഭു, പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു;

    Big screen
  42. 42

    English: Duke Kenaz, duke Teman, duke Mibzar,

    Malayalam: മിബ്സാർ പ്രഭു, മഗ്ദീയേൽ പ്രഭു, ഈരാംപ്രഭു;

    Big screen
  43. 43

    English: Duke Magdiel, duke Iram: these be the dukes of Edom, according to their habitations in the land of their possession: he is Esau the father of the Edomites.

    Malayalam: ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

    Big screen