English & Malayalam Bible

Genesis 25

ഉല്പത്തി 25

  1. 1

    English: Then again Abraham took a wife, and her name was Keturah.

    Malayalam: അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ.

    Big screen
  2. 2

    English: And she bare him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.

    Malayalam: അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.

    Big screen
  3. 3

    English: And Jokshan brings forth Sheba, and Dedan. And the sons of Dedan were Asshurim, and Letushim, and Leummim.

    Malayalam: യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.

    Big screen
  4. 4

    English: And the sons of Midian; Ephah, and Epher, and Hanoch, and Abidah, and Eldaah. All these were the children of Keturah.

    Malayalam: മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.

    Big screen
  5. 5

    English: And Abraham gave all that he had unto Isaac.

    Malayalam: എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.

    Big screen
  6. 6

    English: But unto the sons of the concubines, which Abraham had, Abraham gave gifts, and sent them away from Isaac his son, while he yet lived, eastward, unto the east country.

    Malayalam: അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.

    Big screen
  7. 7

    English: And these are the days of the years of Abraham's life which he lived, an hundred threescore and fifteen years.

    Malayalam: അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.

    Big screen
  8. 8

    English: Then Abraham gave up the spirit, and died in a good old age, an old man, and full of years; and was gathered to his people.

    Malayalam: അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.

    Big screen
  9. 9

    English: And his sons Isaac and Ishmael buried him in the cave of Machpelah, in the field of Ephron the son of Zohar the Hittite, which is before Mamre;

    Malayalam: അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്ക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.

    Big screen
  10. 10

    English: The field which Abraham purchased of the sons of Heth: there was Abraham buried, and Sarah his wife.

    Malayalam: അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.

    Big screen
  11. 11

    English: And it came to pass after the death of Abraham, that God blessed his son Isaac; and Isaac dwelt by the well Lahairoi.

    Malayalam: അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു.

    Big screen
  12. 12

    English: Now these are the generations of Ishmael, Abraham's son, whom Hagar the Egyptian, Sarah's handmaid, bare unto Abraham:

    Malayalam: സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു:

    Big screen
  13. 13

    English: And these are the names of the sons of Ishmael, by their names, according to their generations: the firstborn of Ishmael, Nebajoth; and Kedar, and Adbeel, and Mibsam,

    Malayalam: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,

    Big screen
  14. 14

    English: And Mishma, and Dumah, and Massa,

    Malayalam: കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,

    Big screen
  15. 15

    English: Hadar, and Tema, Jetur, Naphish, and Kedemah:

    Malayalam: മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.

    Big screen
  16. 16

    English: These are the sons of Ishmael, and these are their names, by their towns, and by their castles; twelve princes according to their nations.

    Malayalam: പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.

    Big screen
  17. 17

    English: And these are the years of the life of Ishmael, an hundred and thirty and seven years: and he gave up the spirit and died; and was gathered unto his people.

    Malayalam: യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.

    Big screen
  18. 18

    English: And they dwelt from Havilah unto Shur, that is before Egypt, as you go toward Assyria: and he died in the presence of all his brethren.

    Malayalam: ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

    Big screen
  19. 19

    English: And these are the generations of Isaac, Abraham's son: Abraham brings forth Isaac:

    Malayalam: അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.

    Big screen
  20. 20

    English: And Isaac was forty years old when he took Rebekah to wife, the daughter of Bethuel the Syrian of Padanaram, the sister to Laban the Syrian.

    Malayalam: യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.

    Big screen
  21. 21

    English: And Isaac implored the LORD for his wife, because she was barren: and the LORD was implored of him, and Rebekah his wife conceived.

    Malayalam: തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു.

    Big screen
  22. 22

    English: And the children struggled together within her; and she said, If it be so, why am I thus? And she went to enquire of the LORD.

    Malayalam: അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.

    Big screen
  23. 23

    English: And the LORD said unto her, Two nations are in your womb, and two manner of people shall be separated from your bowels; and the one people shall be stronger than the other people; and the elder shall serve the younger.

    Malayalam: യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.

    Big screen
  24. 24

    English: And when her days to be delivered were fulfilled, behold, there were twins in her womb.

    Malayalam: അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.

    Big screen
  25. 25

    English: And the first came out red, all over like an hairy garment; and they called his name Esau.

    Malayalam: ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.

    Big screen
  26. 26

    English: And after that came his brother out, and his hand took hold on Esau's heel; and his name was called Jacob: and Isaac was threescore years old when she bare them.

    Malayalam: പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.

    Big screen
  27. 27

    English: And the boys grew: and Esau was a cunning hunter, a man of the field; and Jacob was a plain man, dwelling in tents.

    Malayalam: കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.

    Big screen
  28. 28

    English: And Isaac loved Esau, because he did eat of his venison: but Rebekah loved Jacob.

    Malayalam: ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.

    Big screen
  29. 29

    English: And Jacob cook pottage: and Esau came from the field, and he was faint:

    Malayalam: ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിൻ പ്രദേശത്തു നിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.

    Big screen
  30. 30

    English: And Esau said to Jacob, Feed me, I pray you, with that same red pottage; for I am faint: therefore was his name called Edom.

    Malayalam: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ ) എന്നു പേരായി.

    Big screen
  31. 31

    English: And Jacob said, Sell me this day your birthright.

    Malayalam: നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിൽകുക എന്നു യാക്കോബ് പറഞ്ഞു.

    Big screen
  32. 32

    English: And Esau said, Behold, I am at the point to die: and what profit shall this birthright do to me?

    Malayalam: അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.

    Big screen
  33. 33

    English: And Jacob said, Swear to me this day; and he swore unto him: and he sold his birthright unto Jacob.

    Malayalam: ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.

    Big screen
  34. 34

    English: Then Jacob gave Esau bread and pottage of lentils; and he did eat and drink, and rose up, and went his way: thus Esau despised his birthright.

    Malayalam: യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.

    Big screen