English & Malayalam Bible

Ezekiel 15

യെഹെസ്കേൽ 15

  1. 1

    English: And the word of the LORD came unto me, saying,

    Malayalam: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

    Big screen
  2. 2

    English: Son of man, what is the vine tree more than any tree, or than a branch which is among the trees of the forest?

    Malayalam: മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?

    Big screen
  3. 3

    English: Shall wood be taken thereof to do any work? or will men take a pin of it to hang any vessel thereon?

    Malayalam: വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? എല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?

    Big screen
  4. 4

    English: Behold, it is cast into the fire for fuel; the fire devours both the ends of it, and the midst of it is burned. Is it meet for any work?

    Malayalam: അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു ഇനി അതു വല്ല പണിക്കും കൊള്ളുമോ?

    Big screen
  5. 5

    English: Behold, when it was whole, it was meet for no work: how much less shall it be meet yet for any work, when the fire has devoured it, and it is burned?

    Malayalam: അതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?

    Big screen
  6. 6

    English: Therefore thus says the Lord GOD; As the vine tree among the trees of the forest, which I have given to the fire for fuel, so will I give the inhabitants of Jerusalem.

    Malayalam: അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരിയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.

    Big screen
  7. 7

    English: And I will set my face against them; they shall go out from one fire, and another fire shall devour them; and all of you shall know that I am the LORD, when I set my face against them.

    Malayalam: ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കു ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

    Big screen
  8. 8

    English: And I will make the land desolate, because they have committed a trespass, says the Lord GOD.

    Malayalam: അവർ ദ്രോഹം ചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു

    Big screen