English & Malayalam Bible

Exodus 1

പുറപ്പാട് 1

  1. 1

    English: Now these are the names of the children of Israel, which came into Egypt; every man and his household came with Jacob.

    Malayalam: യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:

    Big screen
  2. 2

    English: Reuben, Simeon, Levi, and Judah,

    Malayalam: രൂബേൻ, ശിമെയോൻ, ലേവി,

    Big screen
  3. 3

    English: Issachar, Zebulun, and Benjamin,

    Malayalam: യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ

    Big screen
  4. 4

    English: Dan, and Naphtali, Gad, and Asher.

    Malayalam: ദാൻ, നഫ്താലി, ഗാദ്, ആശേർ.

    Big screen
  5. 5

    English: And all the souls that came out of the loins of Jacob were seventy souls: for Joseph was in Egypt already.

    Malayalam: യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.

    Big screen
  6. 6

    English: And Joseph died, and all his brethren, and all that generation.

    Malayalam: യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.

    Big screen
  7. 7

    English: And the children of Israel were fruitful, and increased abundantly, and multiplied, and waxed exceeding mighty; and the land was filled with them.

    Malayalam: യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

    Big screen
  8. 8

    English: Now there arose up a new king over Egypt, which knew not Joseph.

    Malayalam: അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.

    Big screen
  9. 9

    English: And he said unto his people, Behold, the people of the children of Israel are more and mightier than we:

    Malayalam: അവൻ തന്റെ ജനത്തോടു: യിസ്രായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.

    Big screen
  10. 10

    English: Come on, let us deal wisely with them; lest they multiply, and it come to pass, that, when there falls out any war, they join also unto our enemies, and fight against us, and so get them up out of the land.

    Malayalam: അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.

    Big screen
  11. 11

    English: Therefore they did set over them taskmasters to afflict them with their burdens. And they built for Pharaoh treasure cities, Pithom and Raamses.

    Malayalam: അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

    Big screen
  12. 12

    English: But the more they afflicted them, the more they multiplied and grew. And they were grieved because of the children of Israel.

    Malayalam: എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.

    Big screen
  13. 13

    English: And the Egyptians made the children of Israel to serve with rigour:

    Malayalam: മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

    Big screen
  14. 14

    English: And they made their lives bitter with hard bondage, in mortar, and in brick, and in all manner of service in the field: all their service, wherein they made them serve, was with rigour.

    Malayalam: കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവർത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.

    Big screen
  15. 15

    English: And the king of Egypt spoke to the Hebrew midwives, of which the name of the one was Shiphrah, and the name of the other Puah:

    Malayalam: എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു:

    Big screen
  16. 16

    English: And he said, When all of you do the office of a midwife to the Hebrew women, and see them upon the stools; if it be a son, then all of you shall kill him: but if it be a daughter, then she shall live.

    Malayalam: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.

    Big screen
  17. 17

    English: But the midwives feared God, and did not as the king of Egypt commanded them, but saved the men children alive.

    Malayalam: സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

    Big screen
  18. 18

    English: And the king of Egypt called for the midwives, and said unto them, Why have all of you done this thing, and have saved the men children alive?

    Malayalam: അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

    Big screen
  19. 19

    English: And the midwives said unto Pharaoh, Because the Hebrew women are not as the Egyptian women; for they are lively, and are delivered before the midwives come in unto them.

    Malayalam: സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.

    Big screen
  20. 20

    English: Therefore God dealt well with the midwives: and the people multiplied, and waxed very mighty.

    Malayalam: അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.

    Big screen
  21. 21

    English: And it came to pass, because the midwives feared God, that he made them houses.

    Malayalam: സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി.

    Big screen
  22. 22

    English: And Pharaoh charged all his people, saying, Every son that is born all of you shall cast into the river, and every daughter all of you shall keep alive.

    Malayalam: പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

    Big screen