English & Malayalam Bible

Ephesians 5

എഫെസ്യർ 5

  1. 1

    English: Be all of you therefore followers of God, as dear children;

    Malayalam: ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.

    Big screen
  2. 2

    English: And walk in love, as Christ also has loved us, and has given himself for us an offering and a sacrifice to God for a sweet smelling savour.

    Malayalam: ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ

    Big screen
  3. 3

    English: But fornication, and all uncleanness, or covetousness, let it not be once named among you, as becomes saints;

    Malayalam: ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;

    Big screen
  4. 4

    English: Neither filthiness, nor foolish talking, nor jesting, which are not convenient: but rather giving of thanks.

    Malayalam: അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.

    Big screen
  5. 5

    English: For this all of you know, that no whoremonger, nor unclean person, nor covetous man, who is an idolater, has any inheritance in the kingdom of Christ and of God.

    Malayalam: ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

    Big screen
  6. 6

    English: Let no man deceive you with vain words: for because of these things comes the wrath of God upon the children of disobedience.

    Malayalam: വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.

    Big screen
  7. 7

    English: Be not all of you therefore partakers with them.

    Malayalam: നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.

    Big screen
  8. 8

    English: For all of you were sometimes darkness, but now are all of you light in the Lord: walk as children of light:

    Malayalam: മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.

    Big screen
  9. 9

    English: (For the fruit of the Spirit is in all goodness and righteousness and truth;)

    Malayalam: കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.

    Big screen
  10. 10

    English: Proving what is acceptable unto the Lord.

    Malayalam: സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.

    Big screen
  11. 11

    English: And have no fellowship with the unfruitful works of darkness, but rather reprove them.

    Malayalam: ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.

    Big screen
  12. 12

    English: For it is a shame even to speak of those things which are done of them in secret.

    Malayalam: അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.

    Big screen
  13. 13

    English: But all things that are reproved are made manifest by the light: for whatsoever does make manifest is light.

    Malayalam: അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.

    Big screen
  14. 14

    English: Wherefore he says, Awake you that sleep, and arise from the dead, and Christ shall give you light.

    Malayalam: അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

    Big screen
  15. 15

    English: See then that all of you walk circumspectly, not as fools, but as wise,

    Malayalam: ആകയാൽ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.

    Big screen
  16. 16

    English: Redeeming the time, because the days are evil.

    Malayalam: ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.

    Big screen
  17. 17

    English: Wherefore be all of you not unwise, but understanding what the will of the Lord is.

    Malayalam: ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.

    Big screen
  18. 18

    English: And be not drunk with wine, wherein is excess; but be filled with the Spirit;

    Malayalam: വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും

    Big screen
  19. 19

    English: Speaking to yourselves in psalms and hymns and spiritual songs, singing and making melody in your heart to the Lord;

    Malayalam: സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും

    Big screen
  20. 20

    English: Giving thanks always for all things unto God and the Father in the name of our Lord Jesus Christ;

    Malayalam: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

    Big screen
  21. 21

    English: Submitting yourselves one to another in the fear of God.

    Malayalam: ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

    Big screen
  22. 22

    English: Wives, submit yourselves unto your own husbands, as unto the Lord.

    Malayalam: ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.

    Big screen
  23. 23

    English: For the husband is the head of the wife, even as Christ is the head of the church: and he is the saviour of the body.

    Malayalam: ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യകൂ തലയാകുന്നു.

    Big screen
  24. 24

    English: Therefore as the church is subject unto Christ, so let the wives be to their own husbands in every thing.

    Malayalam: എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.

    Big screen
  25. 25

    English: Husbands, love your wives, even as Christ also loved the church, and gave himself for it;

    Malayalam: ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

    Big screen
  26. 26

    English: That he might sanctify and cleanse it with the washing of water by the word,

    Malayalam: അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

    Big screen
  27. 27

    English: That he might present it to himself a glorious church, not having spot, or wrinkle, or any such thing; but that it should be holy and without blemish.

    Malayalam: കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

    Big screen
  28. 28

    English: So ought men to love their wives as their own bodies. He that loves his wife loves himself.

    Malayalam: അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.

    Big screen
  29. 29

    English: For no man ever yet hated his own flesh; but nourishes and cherishes it, even as the Lord the church:

    Malayalam: ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.

    Big screen
  30. 30

    English: For we are members of his body, of his flesh, and of his bones.

    Malayalam: നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

    Big screen
  31. 31

    English: For this cause shall a man leave his father and mother, and shall be joined unto his wife, and they two shall be one flesh.

    Malayalam: അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.

    Big screen
  32. 32

    English: This is a great mystery: but I speak concerning Christ and the church.

    Malayalam: ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.

    Big screen
  33. 33

    English: Nevertheless let every one of you in particular so love his wife even as himself; and the wife see that she reverence her husband.

    Malayalam: എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

    Big screen