English & Malayalam Bible

Ephesians 3

എഫെസ്യർ 3

  1. 1

    English: For this cause I Paul, the prisoner of Jesus Christ for you Gentiles,

    Malayalam: അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.

    Big screen
  2. 2

    English: If all of you have heard of the dispensation of the grace of God which is given me toward you:

    Malayalam: നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു

    Big screen
  3. 3

    English: How that by revelation he made known unto me the mystery; (as I wrote before in few words,

    Malayalam: ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‍വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

    Big screen
  4. 4

    English: Whereby, when all of you read, all of you may understand my knowledge in the mystery of Christ)

    Malayalam: നിങ്ങൾ അതുവായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.

    Big screen
  5. 5

    English: Which in other ages was not made known unto the sons of men, as it is now revealed unto his holy apostles and prophets by the Spirit;

    Malayalam: ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല.

    Big screen
  6. 6

    English: That the Gentiles should be join heirs, and of the same body, and partakers of his promise in Christ by the gospel:

    Malayalam: അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

    Big screen
  7. 7

    English: Whereof I was made a minister, according to the gift of the grace of God given unto me by the effectual working of his power.

    Malayalam: ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.

    Big screen
  8. 8

    English: Unto me, who am less than the least of all saints, is this grace given, that I should preach among the Gentiles the unsearchable riches of Christ;

    Malayalam: സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു

    Big screen
  9. 9

    English: And to make all men see what is the fellowship of the mystery, which from the beginning of the world has been hid in God, who created all things by Jesus Christ:

    Malayalam: പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.

    Big screen
  10. 10

    English: To the intent that now unto the principalities and powers in heavenly places might be known by the church the manifold wisdom of God,

    Malayalam: അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,

    Big screen
  11. 11

    English: According to the eternal purpose which he purposed in Christ Jesus our Lord:

    Malayalam: അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

    Big screen
  12. 12

    English: In whom we have boldness and access with confidence by the faith of him.

    Malayalam: അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.

    Big screen
  13. 13

    English: Wherefore I desire that all of you faint not at my tribulations for you, which is your glory.

    Malayalam: അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.

    Big screen
  14. 14

    English: For this cause I bow my knees unto the Father of our Lord Jesus Christ,

    Malayalam: അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും

    Big screen
  15. 15

    English: Of whom the whole family in heaven and earth is named,

    Malayalam: പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.

    Big screen
  16. 16

    English: That he would grant you, according to the riches of his glory, to be strengthened with might by his Spirit in the inner man;

    Malayalam: അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും

    Big screen
  17. 17

    English: That Christ may dwell in your hearts by faith; that all of you, being rooted and grounded in love,

    Malayalam: ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി

    Big screen
  18. 18

    English: May be able to comprehend with all saints what is the breadth, and length, and depth, and height;

    Malayalam: വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും

    Big screen
  19. 19

    English: And to know the love of Christ, which passes knowledge, that all of you might be filled with all the fullness of God.

    Malayalam: പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.

    Big screen
  20. 20

    English: Now unto him that is able to do exceeding abundantly above all that we ask or think, according to the power that works in us,

    Malayalam: എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു

    Big screen
  21. 21

    English: Unto him be glory in the church by Christ Jesus throughout all ages, world without end. Amen.

    Malayalam: സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.

    Big screen