English & Malayalam Bible

2 Corinthians 6

2 കൊരിന്ത്യർ 6

  1. 1

    English: We then, as workers together with him, plead to you also that all of you receive not the grace of God in vain.

    Malayalam: നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

    Big screen
  2. 2

    English: (For he says, I have heard you in a time accepted, and in the day of salvation have I helped you: behold, now is the accepted time; behold, now is the day of salvation.)

    Malayalam: “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.

    Big screen
  3. 3

    English: Giving no offence in any thing, that the ministry be not blamed:

    Malayalam: ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

    Big screen
  4. 4

    English: But in all things approving ourselves as the ministers of God, in much patience, in afflictions, in necessities, in distresses,

    Malayalam: ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,

    Big screen
  5. 5

    English: In stripes, in imprisonments, in tumults, in labours, in watchings, in fastings;

    Malayalam: തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,

    Big screen
  6. 6

    English: By pureness, by knowledge, by longsuffering, by kindness, by the Holy Spirit, by love sincere,

    Malayalam: ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി

    Big screen
  7. 7

    English: By the word of truth, by the power of God, by the armour of righteousness on the right hand and on the left,

    Malayalam: എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു

    Big screen
  8. 8

    English: By honour and dishonour, by evil report and good report: as deceivers, and yet true;

    Malayalam: മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,

    Big screen
  9. 9

    English: As unknown, and yet well known; as dying, and, behold, we live; as chastened, and not killed;

    Malayalam: ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ;

    Big screen
  10. 10

    English: As sorrowful, yet always rejoicing; as poor, yet making many rich; as having nothing, and yet possessing all things.

    Malayalam: ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

    Big screen
  11. 11

    English: O all of you Corinthians, our mouth is open unto you, our heart is enlarged.

    Malayalam: അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.

    Big screen
  12. 12

    English: All of you are not straitened in us, but all of you are straitened in your own bowels.

    Malayalam: ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.

    Big screen
  13. 13

    English: Now for a recompence in the same, (I speak as unto my children,) be all of you also enlarged.

    Malayalam: ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.

    Big screen
  14. 14

    English: Be all of you not unequally yoked together with unbelievers: for what fellowship has righteousness with unrighteousness? and what communion has light with darkness?

    Malayalam: നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

    Big screen
  15. 15

    English: And what concord has Christ with Belial? or what part has he that believes with an infidel?

    Malayalam: ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?

    Big screen
  16. 16

    English: And what agreement has the temple of God with idols? for all of you are the temple of the living God; as God has said, I will dwell in them, and walk in them; and I will be their God, and they shall be my people.

    Malayalam: ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

    Big screen
  17. 17

    English: Wherefore come out from among them, and be all of you separate, says the Lord, and touch not the unclean thing; and I will receive you.

    Malayalam: അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു,

    Big screen
  18. 18

    English: And will be a Father unto you, and all of you shall be my sons and daughters, says the Lord Almighty.

    Malayalam: നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

    Big screen