English & Malayalam Bible

1 Corinthians 16

1 കൊരിന്ത്യർ 16

  1. 1

    English: Now concerning the collection for the saints, as I have given order to the churches of Galatia, even so do all of you.

    Malayalam: വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ.

    Big screen
  2. 2

    English: Upon the first day of the week let every one of you lay by him in store, as God has prospered him, that there be no gatherings when I come.

    Malayalam: ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.

    Big screen
  3. 3

    English: And when I come, whomsoever all of you shall approve by your letters, them will I send to bring your liberality unto Jerusalem.

    Malayalam: ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.

    Big screen
  4. 4

    English: And if it be meet that I go also, they shall go with me.

    Malayalam: ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം.

    Big screen
  5. 5

    English: Now I will come unto you, when I shall pass through Macedonia: for I do pass through Macedonia.

    Malayalam: ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.

    Big screen
  6. 6

    English: And it may be that I will abide, yea, and winter with you, that all of you may bring me on my journey anywhere I go.

    Malayalam: ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.

    Big screen
  7. 7

    English: For I will not see you now by the way; but I trust to tarry a while with you, if the Lord permit.

    Malayalam: കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.

    Big screen
  8. 8

    English: But I will tarry at Ephesus until Pentecost.

    Malayalam: എഫെസൊസിൽ ഞാൻ പെന്തെക്കൊസ്തുവരെ പാർക്കും.

    Big screen
  9. 9

    English: For a great door and effectual is opened unto me, and there are many adversaries.

    Malayalam: എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.

    Big screen
  10. 10

    English: Now if Timotheus come, see that he may be with you without fear: for he works the work of the Lord, as I also do.

    Malayalam: തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

    Big screen
  11. 11

    English: Let no man therefore despise him: but conduct him forth in peace, that he may come unto me: for I look for him with the brethren.

    Malayalam: ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.

    Big screen
  12. 12

    English: As concerning our brother Apollos, I greatly desired him to come unto you with the brethren: but his will was not at all to come at this time; but he will come when he shall have convenient time.

    Malayalam: സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.

    Big screen
  13. 13

    English: Watch all of you, stand fast in the faith, quit you like men, be strong.

    Malayalam: ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.

    Big screen
  14. 14

    English: Let all your things be done with love.

    Malayalam: നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ.

    Big screen
  15. 15

    English: I plead to (all of you know the house of Stephanas, that it is the first-fruits of Achaia, and that they have addicted themselves to the ministry of the saints,)

    Malayalam: സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

    Big screen
  16. 16

    English: That all of you submit yourselves unto such, and to every one that helps with us, and labours.

    Malayalam: ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

    Big screen
  17. 17

    English: I am glad of the coming of Stephanas and Fortunatus and Achaicus: for that which was lacking on your part they have supplied.

    Malayalam: സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.

    Big screen
  18. 18

    English: For they have refreshed my spirit and your's: therefore acknowledge all of you them that are such.

    Malayalam: അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

    Big screen
  19. 19

    English: The churches of Asia salute you. Aquila and Priscilla salute you much in the Lord, with the church that is in their house.

    Malayalam: ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

    Big screen
  20. 20

    English: All the brethren greet you. Greet all of you one another with an holy kiss.

    Malayalam: സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ.

    Big screen
  21. 21

    English: The salutation of me Paul with mine own hand.

    Malayalam: പൌലൊസായ എന്റെ കയ്യാൽ വന്ദനം.

    Big screen
  22. 22

    English: If any man love not the Lord Jesus Christ, let him be Anathema Maranatha.

    Malayalam: കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.

    Big screen
  23. 23

    English: The grace of our Lord Jesus Christ be with you.

    Malayalam: കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

    Big screen
  24. 24

    English: My love be with you all in Christ Jesus. Amen.

    Malayalam: നിങ്ങൾക്കു എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.

    Big screen