English & Malayalam Bible

1 Chronicles 2

1 ദിനവൃത്താന്തം 2

  1. 1

    English: These are the sons of Israel; Reuben, Simeon, Levi, and Judah, Issachar, and Zebulun,

    Malayalam: യിസ്രായേലിന്റെ പുത്രന്മാരാവിതു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,

    Big screen
  2. 2

    English: Dan, Joseph, and Benjamin, Naphtali, Gad, and Asher.

    Malayalam: യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

    Big screen
  3. 3

    English: The sons of Judah; Er, and Onan, and Shelah: which three were born unto him of the daughter of Shua the Canaanitess. And Er, the firstborn of Judah, was evil in the sight of the LORD; and he slew him.

    Malayalam: യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവൻ അവനെ കൊന്നു.

    Big screen
  4. 4

    English: And Tamar his daughter in law bore him Pharez and Zerah. All the sons of Judah were five.

    Malayalam: അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചു പേർ.

    Big screen
  5. 5

    English: The sons of Pharez; Hezron, and Hamul.

    Malayalam: പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.

    Big screen
  6. 6

    English: And the sons of Zerah; Zimri, and Ethan, and Heman, and Calcol, and Dara: five of them in all.

    Malayalam: സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.

    Big screen
  7. 7

    English: And the sons of Carmi; Achar, the troubler of Israel, who transgressed in the thing accursed.

    Malayalam: കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.

    Big screen
  8. 8

    English: And the sons of Ethan; Azariah.

    Malayalam: ഏഥാന്റെ പുത്രന്മാർ: അസർയ്യാവു.

    Big screen
  9. 9

    English: The sons also of Hezron, that were born unto him; Jerahmeel, and Ram, and Chelubai.

    Malayalam: ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.

    Big screen
  10. 10

    English: And Ram brings forth Amminadab; and Amminadab brings forth Nahshon, prince of the children of Judah;

    Malayalam: രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

    Big screen
  11. 11

    English: And Nahshon brings forth Salma, and Salma brings forth Boaz,

    Malayalam: നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.

    Big screen
  12. 12

    English: And Boaz brings forth Obed, and Obed brings forth Jesse,

    Malayalam: ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.

    Big screen
  13. 13

    English: And Jesse brings forth his firstborn Eliab, and Abinadab the second, and Shimma the third,

    Malayalam: യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ

    Big screen
  14. 14

    English: Nethaneel the fourth, Raddai the fifth,

    Malayalam: ശിമെയയേയും നാലാമൻ നഥനയേലിനെയും

    Big screen
  15. 15

    English: Ozem the sixth, David the seventh:

    Malayalam: അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.

    Big screen
  16. 16

    English: Whose sisters were Zeruiah, and Abigail. And the sons of Zeruiah; Abishai, and Joab, and Asahel, three.

    Malayalam: അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.

    Big screen
  17. 17

    English: And Abigail bare Amasa: and the father of Amasa was Jether the Ishmeelite.

    Malayalam: അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.

    Big screen
  18. 18

    English: And Caleb the son of Hezron brings forth children of Azubah his wife, and of Jerioth: her sons are these; Jesher, and Shobab, and Ardon.

    Malayalam: ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.

    Big screen
  19. 19

    English: And when Azubah was dead, Caleb took unto him Ephrath, which bare him Hur.

    Malayalam: അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.

    Big screen
  20. 20

    English: And Hur brings forth Uri, and Uri brings forth Bezaleel.

    Malayalam: ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

    Big screen
  21. 21

    English: And afterward Hezron went in to the daughter of Machir the father of Gilead, whom he married when he was threescore years old; and she bare him Segub.

    Malayalam: അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.

    Big screen
  22. 22

    English: And Segub brings forth Jair, who had three and twenty cities in the land of Gilead.

    Malayalam: സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

    Big screen
  23. 23

    English: And he took Geshur, and Aram, with the towns of Jair, from them, with Kenath, and the towns thereof, even threescore cities. All these belonged to the sons of Machir the father of Gilead.

    Malayalam: എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.

    Big screen
  24. 24

    English: And after that Hezron was dead in Calebephratah, then Abiah Hezron's wife bare him Ashur the father of Tekoa.

    Malayalam: ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

    Big screen
  25. 25

    English: And the sons of Jerahmeel the firstborn of Hezron were, Ram the firstborn, and Bunah, and Oren, and Ozem, and Ahijah.

    Malayalam: ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹിയാവു.

    Big screen
  26. 26

    English: Jerahmeel had also another wife, whose name was Atarah; she was the mother of Onam.

    Malayalam: യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.

    Big screen
  27. 27

    English: And the sons of Ram the firstborn of Jerahmeel were, Maaz, and Jamin, and Eker.

    Malayalam: യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.

    Big screen
  28. 28

    English: And the sons of Onam were, Shammai, and Jada. And the sons of Shammai; Nadab and Abishur.

    Malayalam: ഓനാമിന്റെ പുത്രന്മാർ: ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.

    Big screen
  29. 29

    English: And the name of the wife of Abishur was Abihail, and she bare him Ahban, and Molid.

    Malayalam: അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

    Big screen
  30. 30

    English: And the sons of Nadab; Seled, and Appaim: but Seled died without children.

    Malayalam: നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.

    Big screen
  31. 31

    English: And the sons of Appaim; Ishi. And the sons of Ishi; Sheshan. And the children of Sheshan; Ahlai.

    Malayalam: അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:

    Big screen
  32. 32

    English: And the sons of Jada the brother of Shammai; Jether, and Jonathan: and Jether died without children.

    Malayalam: അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.

    Big screen
  33. 33

    English: And the sons of Jonathan; Peleth, and Zaza. These were the sons of Jerahmeel.

    Malayalam: യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.

    Big screen
  34. 34

    English: Now Sheshan had no sons, but daughters. And Sheshan had a servant, an Egyptian, whose name was Jarha.

    Malayalam: ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ.

    Big screen
  35. 35

    English: And Sheshan gave his daughter to Jarha his servant to wife; and she bare him Attai.

    Malayalam: ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.

    Big screen
  36. 36

    English: And Attai brings forth Nathan, and Nathan brings forth Zabad,

    Malayalam: അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.

    Big screen
  37. 37

    English: And Zabad brings forth Ephlal, and Ephlal brings forth Obed,

    Malayalam: സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;

    Big screen
  38. 38

    English: And Obed brings forth Jehu, and Jehu brings forth Azariah,

    Malayalam: എഫ്ളാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസർയ്യാവെ ജനിപ്പിച്ചു;

    Big screen
  39. 39

    English: And Azariah brings forth Helez, and Helez brings forth Eleasah,

    Malayalam: അസർയ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

    Big screen
  40. 40

    English: And Eleasah brings forth Sisamai, and Sisamai brings forth Shallum,

    Malayalam: എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

    Big screen
  41. 41

    English: And Shallum brings forth Jekamiah, and Jekamiah brings forth Elishama.

    Malayalam: ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.

    Big screen
  42. 42

    English: Now the sons of Caleb the brother of Jerahmeel were, Mesha his firstborn, which was the father of Ziph; and the sons of Mareshah the father of Hebron.

    Malayalam: യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

    Big screen
  43. 43

    English: And the sons of Hebron; Korah, and Tappuah, and Rekem, and Shema.

    Malayalam: ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.

    Big screen
  44. 44

    English: And Shema brings forth Raham, the father of Jorkoam: and Rekem brings forth Shammai.

    Malayalam: ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

    Big screen
  45. 45

    English: And the son of Shammai was Maon: and Maon was the father of Bethzur.

    Malayalam: ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.

    Big screen
  46. 46

    English: And Ephah, Caleb's concubine, bare Haran, and Moza, and Gazez: and Haran brings forth Gazez.

    Malayalam: കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.

    Big screen
  47. 47

    English: And the sons of Jahdai; Regem, and Jotham, and Gesham, and Pelet, and Ephah, and Shaaph.

    Malayalam: യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.

    Big screen
  48. 48

    English: Maachah, Caleb's concubine, bare Sheber, and Tirhanah.

    Malayalam: കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.

    Big screen
  49. 49

    English: She bare also Shaaph the father of Madmannah, Sheva the father of Machbenah, and the father of Gibea: and the daughter of Caleb was Achsa.

    Malayalam: അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാർ.

    Big screen
  50. 50

    English: These were the sons of Caleb the son of Hur, the firstborn of Ephratah; Shobal the father of Kirjathjearim.

    Malayalam: എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിർയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,

    Big screen
  51. 51

    English: Salma the father of Bethlehem, Hareph the father of Bethgader.

    Malayalam: ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.

    Big screen
  52. 52

    English: And Shobal the father of Kirjathjearim had sons; Haroeh, and half of the Manahethites.

    Malayalam: കിർയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.

    Big screen
  53. 53

    English: And the families of Kirjathjearim; the Ithrites, and the Puhites, and the Shumathites, and the Mishraites; of them came the Zareathites, and the Eshtaulites,

    Malayalam: കിർയ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

    Big screen
  54. 54

    English: The sons of Salma; Bethlehem, and the Netophathites, Ataroth, the house of Joab, and half of the Manahethites, the Zorites.

    Malayalam: ശല്മയുടെ പുത്രന്മാർ: ബേത്ത്ളേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊർയ്യർ.

    Big screen
  55. 55

    English: And the families of the scribes which dwelt at Jabez; the Tirathites, the Shimeathites, and Suchathites. These are the Kenites that came of Hemath, the father of the house of Rechab.

    Malayalam: യബ്ബേസിൽ പാർത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.

    Big screen