Reader Controls
  1. 1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  12. 12അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  13. 13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  14. 14അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  15. 15അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  16. 16വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  17. 17അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  18. 18അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  19. 19ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  20. 20ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  21. 21അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  22. 22നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ