Reader Controls
  1. 1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9അവൻ അവർക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  12. 12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  13. 13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  14. 14അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  15. 15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  16. 16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  17. 17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  18. 18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  19. 19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  20. 20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  21. 21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  22. 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  23. 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  24. 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  25. 25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  26. 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  27. 27അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  28. 28മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  29. 29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  30. 30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  31. 31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  32. 32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  33. 33അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ